ഐ.പി.സി പേരാമ്പ്ര സെൻ്റർ കൺവൻഷൻ

0 90

കോഴിക്കോട്: ഐ.പി.സി പേരാമ്പ്ര സെൻ്റർ കൺവൻഷൻ ഏപ്രിൽ 20 ന് വൈകിട്ട് 6ന് റീജിണൽ കോ- ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ തുടക്കമാകും. സെൻ്റർ കൊയർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. സെൻറർ ശൂശ്രൂഷകൻ പാസ്റ്റർ. എം.എം. മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ കെ.കെ.മാത്യു , ഷിബിൻ ശാമുവൽ എന്നിവർ വചനപ്രഘോഷണം നിർവ്വ ഹിക്കും. 21ന് പകലും പൊതുയോഗം ഉണ്ടായിരിക്കും. രാത്രിയോഗത്തോടെ സമാപിക്കും. ഏപ്രിൽ 20നു (ഉദ്ഘാടന ദിവസം) ഗുഡ്ന്യൂസ് സ്റ്റാൾ കൺവെൻഷൻ ഹാളിൽ പ്രവർത്തിക്കുന്നതാണ്. ഗുഡ്ന്യൂസ് വീക്കിലിയുടെ പുതിയ വരിക്കാരാകാനും, വരിസംഖ്യ പുതുക്കാനും, ഗുഡ്നൂസിന്റെ വിവിധ പ്രവർത്തനങ്ങളെ പരിചയപ്പെടാനും അവസരമുണ്ട്. വിവരങ്ങൾക്ക്: പാസ്റ്റർ കെ.ജെ. ജോബ് (ഗുഡ്ന്യൂസ് പ്രമോഷണൽ സെക്രട്ടറി) : 94475 45387.

Leave A Reply

Your email address will not be published.