ഐ.പി.സി.ചാത്തന്നൂർ സെന്റർ 24-ാം മത് സെൻ്റർ കൺവൻഷൻ

0 70

കൊല്ലം :ഐപിസി ചാത്തന്നൂർ സെന്റർ 24-ാം മത് സെൻ്റർ കൺവൻഷൻ ഏപ്രിൽ 13 മുതൽ 16 വരെ ചാത്തന്നൂർ കാരംകോട് ഐ.പി.സി എബൻ ഏസർ ഗ്രൗണ്ടിൽ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർതങ്കച്ചൻ ജോർജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അജി ഐസക് , പാസ്റ്റർവി.പി. ഫിലിപ്പ്, ഡോ. ഫിലിപ്പ് പി. തോമസ്, പാസ്റ്റർ റ്റി. ഇ. വർഗീസ്, പാസ്റ്റർജോൺസൻ ദാനിയേൽ എന്നിവർ പ്രസംഗിക്കും.
കൺവൻഷനോടനുബന്ധിച്ച് സോദരി സമാജം, സണ്ടേസ്കൂൾ , പി വൈ പി എ വാർഷികം, സംയുക്ത ആരാധനയും, തിരുമേശ ശുശ്രൂഷയും നടക്കും. ഉമ്മന്നൂർ താബോർ വോയ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. സെന്റർ പ്രസിഡന്റ് പാസ്റ്റർ തങ്കച്ചൻ ജോർജ്, സെന്റർ സെക്രട്ടറി പാസ്റ്റർ സാജൻ ഈശോ പ്ലാച്ചേരി, സെന്റർ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ ജോർജ് , സെന്റർ ട്രഷറർ സി.കെ. അലക്സണ്ടർ, എന്നിവരുടെ നേതൃത്വത്തിലുള്ള കൺവൻഷൻ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.
സാജൻ ഈശോ പ്ലാച്ചേരി (പബ്ലിസിറ്റി കൺവീനർ).

Leave A Reply

Your email address will not be published.