ഐ.പി.സി ആയൂർ സെന്റർ 32-ാമത് വാർഷിക കൺവെൻഷൻ

0 118

ആയൂർ: ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ ആയൂർ സെന്റർ 32 -ാമത് വാർഷിക കൺവെൻഷൻ 2023 ഏപ്രിൽ 6 മുതൽ 9 വരെ ഐ.പി.സി ഏബനേസർ വാളകം വെസ്റ്റ് സഭയ്ക്കു സമീപം ഉള്ള ഗ്രൗണ്ടിൽ നടക്കും.ആയൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ കെ.ജെ. തോമസ് കുമളി, ജോയ് പാറയ്ക്കൽ, വർഗ്ഗീസ് ഏബ്രഹാം, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ ( ഐപിസി സ്റ്റേറ്റ് സെക്രട്ടറി) തുടങ്ങിയവർ ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കുന്നു. ഉപവാസ പ്രാർത്ഥന, സോദരിസമ്മേളനം, പി വൈപിഎ – സൺഡേസ്കൂൾ വാർഷികം എന്നിവ നടക്കും.പ്രസ്തുത കൺവെൻഷന്റെ അനുഗ്രഹത്തിനായി പാസ്റ്റർ സണ്ണി എബ്രഹാം (പ്രസിഡന്റ്), പാസ്റ്റർ സാബു തോമസ് (വൈസ് പ്രസിഡൻറ്), പാസ്റ്റർ സാം ചാക്കോ (സെക്രട്ടറി), ബ്രദർ റോബിൻ ആർആർ (ജോയിന്റ് സെക്രട്ടറി), ബ്രദർ ജോയ് പാപ്പൻ (ട്രഷറർ) തുടങ്ങിയവരുടെ നേത്യത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തിക്കുന്നു.

Leave A Reply

Your email address will not be published.