Ultimate magazine theme for WordPress.

ഇന്റർനാഷണൽ സിയോൺ അസംബ്ലി വാർഷിക കൺവെൻഷനും ചാരിറ്റി ബോർഡ് സമ്മേളനവും

തിരുവനന്തപുരം: ഇന്റർനാഷണൽ സിയോൺ അസംബ്ലി 60-ാമത് സഭാ വാർഷിക കൺവെൻഷനും ചാരിറ്റി ബോർഡ് സമ്മേളനവും ഇന്ന് മുതൽ വൈകുന്നേരം 5.30 മുതൽ 9 മണി വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ വച്ചു നടക്കും. പ്രസിഡന്റ്‌ സിംസൺ സുന്ദരരാജ് സുവനീർ പ്രകാശനം നിർവഹിക്കും. ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ സതീഷ് നെൽസൺ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ നോബിൾ പി. തോമസ്, ബ്രദർ സുരേഷ് ബാബു, പാസ്റ്റർ ടിനു ജോർജ് എന്നിവർ പ്രസംഗിക്കും. ഗോഡ് വിത്ത് അസ് ക്രൂസേഡ് മ്യൂസിക്കൽ ടീമിനോടൊപ്പം ഇമ്മാനുവേൽ കെ.ബി, പെർസിസ് ജോൺ എന്നിവർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റേഴ്സ് ഫാമിലി സെമിനാർ മിഷണറി സമ്മേളനം, ഇവാഞ്ചലിസം, ഗോഡ് വിത്ത്‌ അസ് ക്രൂസേഡ്, ലിറ്ററേച്ചർ & പബ്ലിക്കേഷൻ, സണ്ടേസ്കൂൾ, യൂത്ത് ഇൻ ക്രൈസ്റ്റ്, വിമൻസ് ഫെല്ലോഷിപ്പ് സമ്മേളനങ്ങൾ എന്നിവ നടക്കും.

മന്ത്രിമാരായ ജി.ആർ. അനിൽ, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ വിവിധ സഹായ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാമൂഹിക പ്രമുഖർ പങ്കെടുക്കും. 1925 മുതൽ കോവളം ശാലേംപുരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സഭയാണ് ഇന്റർനാഷണൽ സിയോൺ അസംബ്ലി. പാസ്റ്റർ കെ.എൽ. സുബി ജനറൽ കൺവീനറായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു

Leave A Reply

Your email address will not be published.