കൊവിഡ് വ്യാപനം രൂക്ഷം: ഏഴ് അറബ് രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ വാക്‌സിന്‍

0 791

ന്യൂഡല്‍ഹി: യു.എ.ഇ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് ഉള്‍പ്പടെ ഏഴ് അറബ് രാജ്യങ്ങള്‍ക്കു ഇന്ത്യയുടെ വാക്‌സിന്‍ അസ്ട്രാസെനെക ലഭിച്ചു. ഈജിപ്ത്, അള്‍ജീരിയ, മൊറോക്കൊ എന്നിവയാണ് വാക്‌സിന്‍ ലഭിച്ച മറ്റു രാജ്യങ്ങള്‍. സൗദിലേക്കു വൈകാതെ 30 ലക്ഷം ഡോസ് വാക്‌സിന്‍ എത്തിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഒരു ഡോസ് വാക്‌സിന് 5.25 ഡോളര്‍ നിരക്കിലാണ് സൗദിക്കു നല്‍കുന്നത്. സൗദിയില്‍ ഫൈസര്‍ വാക്‌സിനാണ് നല്‍കിവരുന്നത്. എന്നാല്‍ ലഭ്യതക്കുറവു മൂലം രണ്ടാമത്തെ ഡോസ് വൈകുമെന്ന് കുത്തിവയ്പ് എടുത്തവരെ അറിയിക്കുകയായിരുന്നു. ഇതിനിടെ അസ്ട്രാസെനെക, മൊഡേണ എന്നീ രണ്ട് വാക്‌സിനുകള്‍ക്കുകൂടി സൗദി അംഗീകാരം നല്‍കി. ഇവ ലഭ്യക്കുന്നതനുസരിച്ച് കുത്തിവയ്പ് ഊര്‍ജിതമാക്കാനാണ് പദ്ധതി.

Leave A Reply

Your email address will not be published.