ഇന്ത്യന്‍ പൗരന്‍മാര്‍ അടിയന്തരമായി യുക്രൈന്‍ വിടണം; നിർദ്ദേശവുമായി ഇന്ത്യൻ എംബസി
യുക്രൈനിലെ നാല് പ്രദേശങ്ങളിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പട്ടാള നിയമം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് എംബസി നിർദ്ദേശം
ദില്ലി: റഷ്യ-യുക്രൈന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യന്‍ പൗരന്‍മാര്‍ അടിയന്തരമായി യുക്രൈന്‍ വിടണമെന്ന നിർദ്ദേശവുമായി ഇന്ത്യൻ എംബസി.വിദ്യാര്‍ഥികള്‍ അടക്കം യുക്രൈനില്‍ നിന്നുള്ള ഇന്ത്യൻ പൗരൻമാർ ഉടൻ രാജ്യം വിടണം, യുക്രൈനിലെ ഇന്ത്യൻ എബിസി പ്രസ്താവനയിൽ പറഞ്ഞു. യുക്രൈനിലെ നാല് പ്രദേശങ്ങളിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പട്ടാള നിയമം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് എംബസി നിർദ്ദേശം. പട്ടാള നിയമം പ്രഖ്യാപിച്ച പ്രദേശങ്ങളിൽ യാത്രാ നിരോധനങ്ങളും കർഫ്യൂകളും ഏർപ്പെടുത്തും. സെൻസർഷിപ്പ് അടക്കമുള്ള നിയന്ത്രണങ്ങളും നടപ്പാക്കിയേക്കും.അതേസമയം യുക്രൈൻ നഗരങ്ങളിൽ റഷ്യയുടെ വ്യോമാക്രമണം തുടരുകയാണ്. ആക്രമണത്തെ തുടർന്ന് യിരത്തിലധികം പട്ടണങ്ങളും ഗ്രാമങ്ങളും വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഇരുട്ടിലാണ്. കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ യുക്രൈനിലെ 30% പവർ സ്റ്റേഷനുകളും റഷ്യ നശിപ്പിച്ചതായി പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി വ്യക്തമാക്കിയിരുന്നു.ഊർജ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, 1,162 ഇടങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്. വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് രാജ്യമെന്നും അധികൃതർ അറിയിച്ചു. അതേസമയം നഗരങ്ങളിലെ വൈദ്യുതി പോലുള്ള അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണം റഷ്യ ശക്തമാക്കിയതോടെ പലയിടത്തും വെള്ളമടക്കം ലഭ്യമാകുന്നില്ലെന്നാണ് വിവരം.അതേസമയം ഒക്‌ടോബർ 7 മുതൽ റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങളിൽ 70 ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.