*ആഗോള ജനാധിപത്യ സൂചികയിൽ ഇന്ത്യ താഴേക്ക്; വീണ്ടും ‘ഇലക്ടറൽ ഓട്ടോക്രസി’ പട്ടികയിൽ, വി-ഡെം റിപ്പോർട്ട് പുറത്ത്*
സ്വീഡൻ : സ്വീഡനിലെ ഗോതൻബർഗ് സർവ്വകലാശാലയിലെ വി-ഡെം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 2026-ലെ ജനാധിപത്യ റിപ്പോർട്ട് പ്രകാരം ലിബറൽ ഡെമോക്രസി ഇൻഡക്സിൽ ഇന്ത്യ പിന്നോട്ട് പോയി. ആകെ 179 രാജ്യങ്ങളുള്ള പട്ടികയിൽ 2025-ൽ ഇന്ത്യ 105-ാം സ്ഥാനത്താണ്. മുൻവർഷം ഇത് 100 ആയിരുന്നു. 2017 മുതൽ ഇന്ത്യയെ ‘ഇലക്ടറൽ ഓട്ടോക്രസി’ (തിരഞ്ഞെടുപ്പ് നടക്കുന്ന സ്വേച്ഛാധിപത്യ രാജ്യം) എന്ന വിഭാഗത്തിലാണ് റിപ്പോർട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകത്തെ അഞ്ച് വലിയ ജനസംഖ്യാ രാജ്യങ്ങളിൽ നാലെണ്ണവും (ഇന്ത്യ, ചൈന, ഇൻഡോനേഷ്യ, പാകിസ്ഥാൻ) ഇപ്പോൾ സ്വേച്ഛാധിപത്യ ഭരണത്തിന് കീഴിലാണെന്ന് ‘ അൺറേവലിങ് ദി ഡെമോക്രാറ്റിക് എന്ന് പേരിട്ടിരിക്കുന്ന പത്താം പതിപ്പ് വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ജനാധിപത്യ തകർച്ച 2009-ൽ ആരംഭിച്ചതായാണ് റിപ്പോർട്ട് വിലയിരുത്തുന്നത്. നരേന്ദ്ര മോദി സർക്കാരിന്റെയും ഭാരതീയ ജനതാ പാർട്ടിയുടെയും ഭരണശൈലി ജനാധിപത്യത്തെ പാളം തെറ്റിക്കുന്നതാണെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിലും മാധ്യമസ്വാതന്ത്ര്യത്തിലും വലിയ തോതിലുള്ള ഇടിവുണ്ടായതായി പഠനം ചൂണ്ടിക്കാട്ടുന്നു. സർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകർ നേരിടുന്ന വേട്ടയാടലുകളും സിവിൽ സൊസൈറ്റിക്ക് നേരെയുള്ള കടന്നുകയറ്റവും ഇന്ത്യയുടെ റാങ്കിംഗ് താഴാൻ പ്രധാന കാരണമായി.

Comments are closed.