Ultimate magazine theme for WordPress.

*ഇന്ത്യയിൽ ക്രൈസ്തവർക്കെതിരെ ആക്രമണം തുടരുന്നു; കടുത്ത നടപടി വേണമെന്ന് യുഎസ് കമ്മീഷൻ റിപ്പോർട്ട്*

 

യുഎസ് : ഇന്ത്യയിൽ ക്രൈസ്തവ സമൂഹത്തിന് നേരെ നിരന്തരമായ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനാൽ ഇന്ത്യയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ’ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) ശുപാർശ ചെയ്തു. മാർച്ച് 4-ന് പുറത്തിറക്കിയ 2026-ലെ വാർഷിക റിപ്പോർട്ടിലാണ് 2025 വരെയുള്ള സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. മതസ്വാതന്ത്ര്യം ലംഘിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. എന്നാൽ ഈ കണ്ടെത്തലുകൾ പക്ഷപാതപരമാണെന്ന് പറഞ്ഞ് ഇന്ത്യ തള്ളി.

യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്കുകൾ പ്രകാരം 2024-ൽ 834 അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2025 നവംബർ വരെ മാത്രം 706 സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഒഡീഷയിൽ ഹിന്ദു മതത്തിലേക്ക് മാറാൻ വിസമ്മതിച്ച 20 ക്രൈസ്തവ കുടുംബങ്ങളെ ആൾക്കൂട്ടം ആക്രമിച്ചതും എട്ടുപേർക്ക് പരിക്കേറ്റതും റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നു. ഇത്തരം സംഭവങ്ങളിൽ പോലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന ഗൗരവകരമായ ആരോപണവും കമ്മീഷൻ ഉന്നയിക്കുന്നുണ്ട്.

Sharjah city AG

Comments are closed.