ജറുസലേം:യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ നിയർ ഈസ്റ്റിലെ ഫലസ്തീൻ അഭയാർത്ഥികൾക്ക് ഇന്ത്യ 2.5 മില്യൺ യുഎസ് ഡോളർ സംഭാവന നൽകി.
കിഴക്കൻ ജറുസലേമിലെ യുഎൻആർഡബ്ല്യുഎ ആസ്ഥാനത്ത് നടന്ന ഒപ്പുവെയ്ക്കൽ ചടങ്ങിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക വിഭാഗം ഡയറക്ടർ സുനിൽ കുമാർ 2.5 മില്യൺ ഡോളറിന്റെ ചെക്ക് UNRWA പാർട്ടണർഷിപ്പ്, എക്സ്റ്റേണൽ റിലേഷൻ എന്നിവയുടെ ഡയറക്ടർ കരീം അമേറിന് കൈമാറിയതായി യുഎൻആർഡബ്ല്യുഎയുടെ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.യുഎൻആർഡബ്ല്യുഎയുടെ പ്രവർത്തനങ്ങളോടുള്ള ഇന്ത്യയുടെ അചഞ്ചലമായ പിന്തുണയുടെയും ഫലസ്തീൻ അഭയാർഥികളുടെ ക്ഷേമത്തോടുള്ള പ്രതിബദ്ധതയുടെയും ശക്തമായ പ്രകടനമാണ് ഈ സമയോചിതമായ സംഭാവനയെന്ന് അമേർ പറഞ്ഞു.
Related Posts