Official Website

മുന്നറിയിപ്പുമായി ലൂസിഫെറിയന്‍ ആരാധനാ ഉപേക്ഷിച്ച് പൗരോഹിത്യം സ്വീകരിച്ച വൈദികന്‍

0 1,049

മെറ്റ്സ്:ലൂസിഫെറിയന്‍ പ്രസ്ഥാനത്തില്‍ ദീര്‍ഘകാലം അംഗമായിരുന്ന ശേഷം ഒടുവില്‍ ക്രിസ്തുവില്‍ അഭയം കണ്ടെത്തിയ, ഫാ. ജീന്‍ ക്രിസ്റ്റഫെ തിബൌട്ട് മുന്നറിയിപ്പുമായി രംഗത്ത്. വിശ്വാസ പരിവര്‍ത്തനം മുതല്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും വ്യാപിച്ചിട്ടുള്ള ഭാവിപ്രവചനം, ആത്മാക്കളുമായുള്ള സംവാദം പോലെയുള്ള നിഗൂഢ ആചാരങ്ങളില്‍ ഉപദ്രവകരമായ പൈശാചിക തിന്‍മയുണ്ടെന്ന് അദ്ദേഹം പറയുന്നു. നിഗൂഢ തത്വശാസ്ത്രം (ഇസോടെറിസിസം 2.0) പോലെയുള്ള ആചാരങ്ങള്‍ ക്രൈസ്തവരെ പ്രാകൃത വിഗ്രഹാരാധനയിലേക്ക് നയിക്കുമെന്ന്
അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. മൈക്കേല്‍ ഡോര്‍ എന്ന തൂലികാ നാമത്തില്‍ മാലാഖമാരേയും പിശാചുക്കളെയും ഇതിവൃത്തമാക്കിക്കൊണ്ട് നിരവധി ഗ്രന്ഥങ്ങളും ഫാ. തിബൌട്ട് രചിച്ചിട്ടുണ്ട്. ഇന്ന്‍ പൈശാചിക തിന്മകളില്‍ നിന്നും സ്വാധീനങ്ങളില്‍ നിന്നും അനേകരെ മോചിപ്പിക്കുവാനുള്ള ശ്രദ്ധേയമായ ദൗത്യവുമായി മുന്നോട്ടു പോകുകയാണ് ഈ വൈദികന്‍.

Comments
Loading...
%d bloggers like this: