Ultimate magazine theme for WordPress.

യെമനിൽ പോഷകാഹാരക്കുറവ് മൂലം കുട്ടികൾ രോഗികളാവുന്നു

ന്യൂയോർക് : യെമൻ സർക്കാരിന്റെ അധീനതയിലുള്ള ഇടങ്ങളിൽ പോഷകാഹാര കുറവ് മൂലം കുട്ടികൾക്ക് വിവിധ രോഗങ്ങൾ പിടിപെടുന്നതായി അന്താഷ്ട്ര സംഘടനകളായ, യൂണിസെഫ്, ഭക്ഷ്യകാർഷിക സംഘടന, ആരോഗ്യസംഘടന, ലോകഭക്ഷ്യപദ്ധതി എന്നിവർ മുന്നറിയിപ്പ് നൽകി.

യെമന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിലാണ് ഇത്തരം രോഗങ്ങൾ ഗുരുതരമായി പിടിപെടുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഗുരുതരമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണം ഏകദേശം ആറുലക്ഷത്തിനു മുകളിലാണ്. ഇത് മുൻവർഷങ്ങളിലേതിനേക്കാൾ 34 ശതമാനം വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. കോളറ, അഞ്ചാം പനി, മഞ്ഞപിത്തം തുടങ്ങിയ മാരകമായ അസുഖങ്ങളും വർധിച്ചു വരുന്നതായി റിപ്പോർട്ടിൽ പറയുന്നു.

Sharjah city AG

Comments are closed.