Ultimate magazine theme for WordPress.

സണ്ടേസ്കൂൾ ജില്ലാ ഏകദിന സമ്മേളനം

കോഴഞ്ചേരി: സിഎസ്ഐ മധ്യകേരള മഹായിടവക ഇലന്തൂർ വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ സണ്ടേസ്കൂൾ ജില്ലാ ഏകദിന സമ്മേളനം നല്ലാനിക്കുന്ന് സെന്റ് പോൾസ് സിഎസ്‌ഐ പള്ളിയിൽ നടന്നു.

ഇടവക വികാരി റവ. തോമസ് മാത്യുവിന്റെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച സമ്മേളനം ജില്ലാ ചെയർമാൻ റവ. വർഗീസ് മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ സൺഡേ സ്കൂൾ കൺവീനർ റവ. ഷിജോ മോൻ ഐസക് സ്വാഗതവും ജില്ലാ കൗൺസിൽ സെക്രട്ടറി സുഗു മാത്യു ജോൺ, അഡ്വക്കേറ്റ് ജേക്കബ് തോമസ് , ജേക്കബ് ജോർജ് എന്നിവർ ആശംസകളും അർപ്പിച്ചു. റവ. പ്രിൻസിന്റെ പ്രാർത്ഥനയോടുകൂടി ഉദ്ഘാടന സമ്മേളനം അവസാനിച്ചു.

ക്ലാസുകൾക്ക് മഹായിടവക സൺഡേ സ്കൂൾ ടീം അംഗങ്ങളായ റവ. അലക്സ് എബ്രഹാം (മഹായിടവക സൺഡേ സ്കൂൾ ജനറൽ സെക്രട്ടറി) റവ. അനിൽ തോമസ്, അനീഷ അലക്സ്, സഫോൺ സനു മാത്യു, അബിയേസർ കെ ജോൺ എന്നിവർ നേതൃത്വം നൽകി.

ഡെഡിക്കേഷൻ സർവീസിന് റവ. അലക്സ് എബ്രഹാം നേതൃത്വം നൽകി. സൺഡേ സ്കൂൾ ജില്ലാ സെക്രട്ടറി ജേക്കബ് ജോർജ് നന്ദി രേഖപ്പെടുത്തി.

Sharjah city AG
Leave A Reply

Your email address will not be published.