Ultimate magazine theme for WordPress.

ചന്ദ്രനിൽ ജലാംശം ; ചൈനീസ് ശാസ്ത്രജ്ഞർ

ചൈന:ചന്ദ്രനിലെ ചാങ് 5 ലാൻഡർ ശേഖരിച്ച പാറകളിൽ വെള്ളത്തിന്റെ സാന്നിധ്യം ഭൂമിയിലെ പരീക്ഷണത്തിലൂടെ സ്ഥിരീകരിച്ചതായി ചൈനീസ് ശാസ്ത്രജ്ഞർ . ചാങ്-5 ചന്ദ്ര ലാൻഡർ ഏകദേശം 1.7 കിലോഗ്രാം (3.5 പൗണ്ട്) പാറകളും ചന്ദ്ര മണ്ണും ശേഖരിച്ചു, അതിൽ ആണ് ജലാംശം കണ്ടെത്തിയത് ഒപ്പം ചിലതരം ചന്ദ്രശിലകളിൽ ജലത്തിന്റെ തന്മാത്രകൾ ദശലക്ഷത്തിൽ 120 ഭാഗങ്ങളിലും (പിപിഎം) മറ്റുള്ളവയിൽ 180 പിപിഎമ്മിലും ഉണ്ടെന്നും കണ്ടെത്തിയിരിക്കുന്നു. ദൂരദർശിനിയും ഉപഗ്രഹ നിരീക്ഷണങ്ങളും, പാറകളിൽ ഹൈഡ്രോക്‌സിൽ അല്ലെങ്കിൽ എച്ച് 20 ആയി ചന്ദ്രനിൽ ജലം നിലനിന്നിരുന്നതായി സംശയിക്കുന്നു.

Leave A Reply

Your email address will not be published.