Ultimate magazine theme for WordPress.

മധ്യപ്രദേശിൽ ക്രൈസ്തവർക്കെതിരെ ഹിന്ദു തീവ്രവാദികൾ

മധ്യപ്രദേശിലെ ആദിവാസി മേഖലകളിൽ നിർമ്മിച്ച എല്ലാ പള്ളികളും അടച്ചുപൂട്ടണമെന്നും മതപരിവർത്തനത്തിൽ ഏർപ്പെട്ട ക്രിസ്ത്യൻ പുരോഹിതർക്കും പാസ്റ്റർമാർക്കുമെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദുത്വ തീവ്രവാദികൾ. ഇല്ലെങ്കില്‍ ആക്രമണത്തിന്റെ പാത പിന്തുടരും എന്ന ഭീഷണിയും ഉണ്ട്. എന്നാൽ മതപരിവർത്തന ആരോപണങ്ങൾ ക്രിസ്ത്യൻ നേതാക്കൾ നിഷേധിക്കുകയും ഇത്തരത്തിലുള്ള ആവശ്യങ്ങൾ ക്രിസ്തുമത വിശ്വാസികളെ ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനുമുള്ള ശ്രമമായി മാത്രമേ കരുതുന്നുള്ളൂ എന്നും അവർ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 70 വർഷത്തിനിടയിൽ ക്രിസ്ത്യൻ മിഷനറിമാർ തദ്ദേശവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ഗോത്ര ഭൂമിയിൽ പള്ളികൾ നിർമിക്കുകയും ചെയ്തു എന്ന് വിശ്വ ഹിന്ദു പരിഷത്ത് പ്രാദേശിക നേതാവ് ആരോപിച്ചു . സിങ് ജാബുവയിലും ചുറ്റുമുള്ള ഗോത്രവർഗ ആധിപത്യമുള്ള ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും രാജ്യമെമ്പാടും പ്രത്യേകിച്ച് ഹിന്ദു അനുകൂല ഭാരതീയ ജനതാ പാർട്ടി നിയന്ത്രണത്തിലുള്ള മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ ഈ നീക്കം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ക്രിസ്ത്യൻ നേതാക്കൾ പറയുന്നു.
മധ്യപ്രദേശിലെ 72 ദശലക്ഷം നിവാസികളിൽ 21% ഗോത്രവർഗക്കാരാണ്. രാജ്യവ്യാപകമായി 104 ദശലക്ഷം അഥവാ 1.3 ബില്യൺ ഇന്ത്യക്കാരിൽ 9% വരും. പാവപ്പെട്ട ഗോത്രങ്ങളെ സഹായിച്ച ക്രിസ്ത്യാനികൾ പീഡനത്തിന് ഇരയാകുന്നവരാണെന്നു ജാബുവയിലെ കത്തോലിക്കാ രൂപതയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ  Fr.റോക്കി ഷാ പറഞ്ഞു. മതപരിവർത്തനം നിയന്ത്രിക്കുന്നതിനായി പുതുതായി നടപ്പിലാക്കിയ നിയമം പ്രയോജനപ്പെടുത്തുവാൻ ഹിന്ദു തീവ്രവാദ ഗ്രൂപ്പുകൾ ശ്രമിക്കുക്കയാണ്.

Leave A Reply

Your email address will not be published.