പഞ്ചാബ് : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗം തീവ്രം ആയതിനാൽ രാജസ്ഥാനിലെ നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. ദില്ലിയിലും, പഞ്ചാബിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. രാജസ്ഥാനിലെ 23 നഗരങ്ങളിൽ 44 ഡിഗ്രിക്കും മുകളിലാണ് താപനില. 1951ന് ശേഷം ദില്ലി കണ്ട ഏറ്റവും ചൂടുകൂടിയ വേനൽക്കാലമാണ് ഇപ്പോൾ കടന്നുപോകുന്നത്. ഇന്ന് 45 ഡിഗ്രിക്കും മുകളിൽ താപനില കടക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ദില്ലിയിൽ ഇത് ഇ വർഷത്തിലെ അഞ്ചാമത്തെ ഉഷ്ണ തരംഗമാണ്.
Related Posts