Ultimate magazine theme for WordPress.

കന്യാസ്ത്രീകൾക്ക് പെൻഷൻ ഉറപ്പാക്കാൻ സർക്കാർ; സർട്ടിഫിക്കറ്റുകളിൽ ഇളവ്

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ മഠങ്ങളിലും കോൺവെന്റുകളിലും താമസിക്കുന്ന കന്യാസ്ത്രീകൾക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പെൻഷൻ ലഭിക്കുന്നതിന് നിലവിലുണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. 50 വയസ്സ് കഴിഞ്ഞ മറ്റ് വരുമാന മാർഗങ്ങളില്ലാത്ത സന്യാസിനികളെ പ്രത്യേക വിഭാഗമായി പരിഗണിക്കും. ഇവർക്ക് വരുമാന സർട്ടിഫിക്കറ്റും അവിവാഹിത സർട്ടിഫിക്കറ്റും ഹാജരാക്കുന്നതിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്. പകരം പ്രത്യേക അപേക്ഷാ ഫോം വഴി ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കാം. വർഷങ്ങളായി പെൻഷൻ നിഷേധിക്കപ്പെട്ടിരുന്ന ഈ വിഭാഗത്തിന് വലിയ ആശ്വാസം നൽകുന്നതാണ് സർക്കാരിന്റെ ഈ തീരുമാനം

Sharjah city AG

Comments are closed.