Ultimate magazine theme for WordPress.

*ഫ്രാൻസിൽ ക്രിസ്ത്യൻ വിരുദ്ധ അതിക്രമങ്ങൾ വർദ്ധിക്കുന്നു*

 

പാരീസ് : ഫ്രാൻസിൽ ക്രിസ്ത്യൻ വിരുദ്ധ അക്രമങ്ങൾ വർദ്ധിക്കുന്നതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം ഈ ഏപ്രിലിൽ പ്രസിദ്ധീകരിച്ച പുതിയ സർക്കാർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഒൻപത് ശതമാനത്തിന്റെ വലിയ വർദ്ധനവാണ് ഈ വർഷം ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഇത്തരം അതിക്രമങ്ങളിൽ ഭൂരിഭാഗവും കെട്ടിടങ്ങൾക്കും മറ്റ് വസ്തുവകകൾക്കും നേരെ നടന്ന തീവെപ്പ്, മോഷണം, വാൻഡലിസം എന്നിവയാണ്. എന്നാൽ ഇരുപത്തിമൂന്ന് ശാരീരിക ആക്രമണങ്ങളും ഭീഷണിപ്പെടുത്തലുമായി ബന്ധപ്പെട്ട മറ്റ് എഴുപത്തൊന്ന് കേസുകളും ഇതിനൊപ്പം റിപ്പോർട്ടുചെയ്തു.

രാജ്യത്ത് യഹൂദ വിരുദ്ധ അക്രമ സംഭവങ്ങളും നിലവിൽ വളരെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എല്ലാ മതവിഭാഗങ്ങളെയും ബാധിക്കുന്ന രീതിയിൽ ഇവിടെ വർദ്ധിച്ചുവരുന്ന ഇത്തരം അതിക്രമങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് കടുത്ത ആശങ്കയറിയിച്ചു.

Sharjah city AG

Comments are closed.