Ultimate magazine theme for WordPress.

ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്ക്ക് അനുമതി, സർക്കാർ–സ്വകാര്യ മേഖലയിലെ ഡോക്ടർമാർ പണിമുടക്കിൽ

തിരുവനന്തപുരം∙ മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഒപി സേവനം ഉണ്ടാകില്ല.ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നൽകിയ തീരുമാനത്തിനെതിരെ ഐഎംഎ രാജ്യവ്യാപക സമരത്തെ പിന്തുണച്ചാണ് പണിമുടക്ക്. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും നടത്തില്ല. ഐപി, അത്യാഹിത, ലേബർ റൂം, ഐസിയു വിഭാഗങ്ങൾ പ്രവർത്തിക്കും. അടിയന്തര ശസ്ത്രക്രിയകളും നടത്തും. കോവിഡ് ചികിത്സ മുടങ്ങില്ല. വൈകിട്ട് ആറുവരെയാണ് പണിമുടക്ക്.

‌     ജനറൽ സർജറി ഉൾപ്പെടെ നിർവഹിക്കുന്നതിന് സ്പെഷലൈസ്ഡ് ആയുർവേദ ഡോക്ടർമാർക്ക് കേന്ദ്ര അനുമതി നൽകിയതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ഇതനുസരിച്ച് ശല്യതന്ത്ര (ജനറൽ സർ‌ജറി), ശാലാക്യതന്ത്ര (ഇഎൻടി, ദന്തചികിത്സ) ബിരുദാനന്തര ബിരുദമുള്ളവർക്ക് പ്രായോഗിക പരിശീലനം നേടി ശസ്ത്രക്രിയകളും അനുബന്ധ ചികിത്സകളും നടത്താം. ഇതിനായി, ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ (പിജി ആയുർവേദ എജ്യുക്കേഷൻ) റെഗുലേഷൻസ് ഭേദഗതി ചെയ്തു.

ശല്യതന്ത്ര, ശാലാക്യതന്ത്ര എന്നിവയിൽ പിജി ചെയ്യുന്ന ആയുർവേദ ഡോക്ടർമാർ ശസ്ത്രക്രിയ ഉൾപ്പെടെ തിയറി പഠിക്കുന്നുണ്ടെങ്കിലും പരിശീലനം ഉണ്ടാകാറില്ല. ഇതിൽ മാറ്റം വരും. പ്രായോഗിക പരിശീലനം കൂടി നേടിയശേഷം ഇവർക്ക് ശസ്ത്രക്രിയ ചെയ്യാൻ അനുമതി നൽകുന്നതാണ് സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ നടപ്പാക്കിയ നിയമ ഭേദഗതി. എന്നാൽ ഡോക്ടർമാരുടെ പൊതുപണിമുടക്ക് പരിയാരം ഗവ. മെഡിക്കൽ കോളജിൽ ബാധിച്ചില്ല. ഇന്ന് രാവിലെ മുതൽ എല്ലാ ചികിത്സാ വിഭാഗത്തിലും ഒപി പരിശോധന ഡോക്ടർമാർ നടത്തുന്നുണ്ട്.

Leave A Reply

Your email address will not be published.