Ultimate magazine theme for WordPress.

ലാൽ മാത്യുവിന് യു എ ഇ യുടെ ഗോൾഡൻ വിസ ലഭിച്ചു

 ലാൽ മാത്യുവിന് യു എ ഇ യുടെ ഗോൾഡൻ വിസ ലഭിച്ചു

ഷാർജ : ഷാർജ യൂണിയൻ ചർച്ച് മാനേജിങ് കമ്മിറ്റി അംഗവും , മുൻ ചെയർമാനുമായ  ലാൽ മാത്യുവിന് യു എ ഇ ഗവൺമെന്റ് നൽകുന്ന  ഗോൾഡൻ വിസ ലഭിച്ചു.  സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യ ക്തിമുദ്ര പതിപ്പിച്ചവർക്ക്  യു എ ഇ ഗവൺമെന്റ് ആദര സൂചകമായി നൽകുന്നതാണ് 10 വർഷത്തെ വിസ .മല്ലപ്പള്ളി മൂശാരിക്കവല ശാരോൻ ചർച്ചിലെ സജീവ കുടുംബമാണ് മറിയാമ്മ സാറിന്റേയും ലാൽ മാത്യുവിന്റേയും മാളിയേക്കൽ പുതുവയിൽ കുടുംബം . ഉത്തരേന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഇൻഡ്യാ മിഷന് നേതൃത്വം നൽകുന്ന ഡോ. എബി പി. മാത്യു ഏക സഹോദരനാണ്.

എറണാകുളം ജില്ലയിൽ കോതമംഗലത്ത്  ആര്യപ്പള്ളിൽ സൂസൻ ലാൽ ആണ് ഭാര്യ. മക്കൾ ഡോ. സ്നേഹ ലാൽ , ശ്രുതി ലാൽ . നിത്യതയിൽ വിശ്രമിക്കുന്ന പി. വി. മാത്യു പിതാവും റിട്ട. സ്കൂൾ ഹെഡ്മിസ്ട്രസ് ആയ മറിയാമ്മ മാത്യു ( 92 ) മാതാവുമാണ്.

മല്ലപ്പള്ളി വെസ്റ്റ് മൂശാരിക്കവല ശാരോൻ ഫെലോഷിപ്പ് ചർച്ച് വിശ്വാസി ലാൽ മാത്യു 32 വർഷമായി യു എ ഇ യിലാണ് . യു കെ യിലെ പ്രശസ്തമായ Heriot – watt യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ ലാൽ മാത്യു ആർക്കീടെക്ച്ചറൽ കൺസൽറ്റന്റ് ആയി പ്രവർത്തിക്കുന്നു . ഐപിസി യു എ ഇ റീജിയൻ മുൻ ജോയിന്റ് സെക്രട്ടറിയും ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ് .

Leave A Reply

Your email address will not be published.