Ultimate magazine theme for WordPress.

സുവർണ്ണ ജൂബിലി നിറവിൽ ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈത്ത്

കുവൈറ്റ് : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈത്തിന്റെ സുവർണ്ണ ജൂബിലി വർഷമായ 2023 – 2024 ലെ പരിപാടികളുടെ ഉദ്ഘാടനം 2023 ഒക്‌ടോബർ 21 ശനിയാഴ്ച സൗത്ത് ഇന്ത്യ അസംബ്ലി ഓഫ് ഗോഡ് ജനറൽ സെക്രട്ടറി റവ. ഡോ. കെ. ജെ. മാത്യു നിർവഹിക്കും. അമ്പതാം വർഷത്തിൽ നിരവധി പദ്ധതികളോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുവാൻ സഭ തീരുമാനിച്ചതായി സഭാ സെക്രട്ടറി ജോസി വര്ഗീസ് അറിയിച്ചു. വിപുലമായ പ്രോഗ്രാമുകളുടെ നടത്തിപ്പിനായി സഭാ ശുശ്രുഷകൻ പാസ്റ്റർ ജെയിംസ് ഏബ്രഹാമിന്റെ നേതൃതത്തിൽ സഭാ കമ്മിറ്റിയോടൊപ്പം ചാൾസ് മാത്യു കൺവീനറായി 30 അംഗ കമ്മറ്റി പ്രവർത്തിക്കും.

Leave A Reply

Your email address will not be published.