Ultimate magazine theme for WordPress.

ഏകപക്ഷീയമായ തടങ്കിൽ മനുഷ്യാവകാശലംഘനമാണെന്ന് ഗ്ലോബൽ റിലീജിയസ് ഫ്രീഡം

ഈജിപ്ത് : ഗിർഗീസിന്റെയും സയീദിന്റെയും ഏകപക്ഷീയമായ തടങ്കിൽ കടുത്ത മനുഷ്യാവകാശലംഘനമാണെന്ന് എഡിഎഫ് ഇൻ്റർനാഷണലിൻ്റെ ഗ്ലോബൽ റിലീജിയസ് ഫ്രീഡം ടീമിന്റെ നിയമോപദേഷ്ടാവ് എലിസബത്ത് ഫ്രാൻസിസ് പറഞ്ഞു. ഇരുവരുടെയും മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും അന്താരാഷ്ട്ര നിയമപ്രകാരം ന്യായമായ വിചാരണയും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും എലിസബത്ത് പറഞ്ഞു.

ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യാനാഗ്രഹിക്കുന്ന മുസ്ലീങ്ങളെ പിന്തുണയ്ക്കുന്ന ഫേസ്ബുക്ക് പേജിൽ പങ്കെടുത്തതിന് 2021-ലാണ് ഗിർഗിസും സയീദും അറസ്റ്റിലാകുന്നത്. ഭീകരപ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന പേജുമായുള്ള അവരുടെ ബന്ധം കണ്ടെത്തിയതിനെതുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തുവെന്നാണ് അധികൃതർ പറയുന്നത്‌.

Sharjah city AG
Leave A Reply

Your email address will not be published.