ജനറൽ വർക്കേഴ് കോൺഫറൻസും, ശതാബ്ധി കൺവൻഷൻ ആഘോഷ പരിപാടികളുടെ ഉത്ഘാടനവും
പാക്കിൽ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള റീജിയൻ, ശുശ്രുഷകൻമ്മാരുടെയും, പ്രതിപുരുഷൻമ്മാരുടെയും ജനറൽ വർക്കേഴ്സ് കോൺഫറൻസും, ശതാബ്ധി കൺവൻഷൻ ആഘോഷ പരിപാടികളുടെ ഉത്ഘാടനവും ഇന്ന് രാവിലെ 9:30 മുതൽ 1 മണി വരെ പള്ളം ബോർമ കവലക്ക് സമീപം സെന്റ് പോൾസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. കേരളത്തിലുള്ള മുഴുവൻ ശുശ്രുഷകൻമ്മാരും സഭാ പ്രതിനിധികളും പ്രസ്തുത കോൺഫറൻസിൽ പങ്കെടുക്കും. ശതാബ്ധി കൺവൻഷൻ ആഘോഷ പരിപാടികളുടെ ഉത്ഘാടനവും, മുഖ്യ സന്ദേശവും ബഹു. അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. എൻ പി കൊച്ചുമോൻ നിർവഹിക്കുന്നതായിരിക്കും.