എത്യോപ്യ : എത്യോപ്യയിലെ പല പ്രദേശങ്ങളിലും മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകലുകൾ വർദ്ധിച്ചുവരികയാണെന്ന് വാർത്താ ഏജൻസിയായ ഫീദെസ് റിപ്പോർട്ട് ചെയ്തു. ക്രിമിനൽ സംഘങ്ങളും, ഗറില്ല പ്രസ്ഥാനങ്ങളും മോചനദ്രവ്യം തങ്ങളുടെ സാമ്പത്തികസ്രോതസ്സായി ഉപയോഗിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
പ്രാദേശിക ജനങ്ങൾക്കിടയിൽ അധികാരികളോടുള്ള ഭയവും, അവിശ്വാസവും വർധിപ്പിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഈ തട്ടിക്കൊണ്ടുപോകലുകൾക്കുണ്ട്. 8,000 മുതൽ 17,000 യുഎസ് ഡോളർ വരെ മോചനദ്രവ്യം ആവശ്യപ്പെട്ട കൊള്ളക്കാർ, ഇതുവരെ ബന്ദികളിൽ ഒരാളെ പോലും വിട്ടയച്ചിട്ടില്ല.
