ഉഗാണ്ട : ഉഗാണ്ടയിലെ വക്കിസോ ജില്ലയിൽ സുവിശേഷ പ്രസംഗകനായ ആൽഫ്രഡ് കിറ്റെംഗയെ തീവ്രവാദികൾ എന്ന് സംശയിക്കുന്ന ഒരു സംഘം ക്രൂരമായി കൊലപ്പെടുത്തി. കമ്പാലയിലെ ഒരു സുവിശേഷ പരിപാടിക്ക് ശേഷം ഭാര്യ അന്ന ഗ്രേസ് നബീര്യയ്ക്കൊപ്പം മടങ്ങുമ്പോഴാണ് സംഭവം. ബൈക്ക് ടാക്സി ഡ്രൈവർമാരാണെന്നും പ്രസംഗം കേട്ട വിശ്വാസികളാണെന്നും നടിച്ച് എത്തിയ നാലംഗ സംഘം ഇവർക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുകയായിരുന്നു. ഇത്രയും വലിയൊരു ചതി ആ പാവങ്ങൾ പ്രതീക്ഷിച്ചു കാണില്ലല്ലോ?
യാത്രയ്ക്കിടെ തിരക്ക് ഒഴിവാക്കാനെന്ന വ്യാജേന ഡ്രൈവർമാർ വഴിമാറ്റി സഞ്ചരിക്കുകയും പിന്നീട് മറ്റ് മൂന്നുപേർ കൂടി ഇവർക്കൊപ്പം ചേരുകയുമായിരുന്നു. തുടർന്ന് ദമ്പതികളെ ക്രൂരമായി മർദ്ദിച്ച അക്രമികൾ കിറ്റെംഗയെ കുത്തിക്കൊലപ്പെടുത്തി. ഇതിനിടയിൽ ഭാര്യ അന്നയെ അക്രമികൾ വീടിന് സമീപം ഉപേക്ഷിച്ചതിനാൽ അവർക്ക് ജീവൻ തിരിച്ചുകിട്ടി. കൂടെയുള്ളവർ തന്നെ വഞ്ചിക്കുന്നത് എത്ര വലിയ പന്തികേടാണെന്ന് നോക്കൂ!

Comments are closed.