Ultimate magazine theme for WordPress.

നോർത്ത് മലബാറിനെ തൊട്ടുണർത്തിയ സുവിശേഷ ഉണർവ്വ് യാത്ര

' NEW INDIA CHURCH OF GOD YPCA NORTH MALABAR REGION AND MISSION TEAM

മലബാർ : കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നവംബർ 7 , 8 തീയ്യതികളിൽ രാവിലെ 8.30 മുതൽ വൈകുന്നേരം എട്ടുമണി വരെ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ \” തകരുന്ന തലമുറയും ഉണരേണ്ട സമൂഹവും \” എന്ന സന്ദേശവുമായി സുവിശേഷ റാലി നടത്തി. തലശ്ശേരി പുതിയ ബസ്സ് സ്റ്റാൻഡിൽ നിന്ന് പ്രാർത്ഥിച്ചു ആരംഭിച്ച ഈ സുവിശേഷ റാലി ഫ്ലാഗ് ഓഫ് ചെയ്തത് NICOG മലബാർ റീജിയണൽ പാസ്റ്റർ : ജേക്കബ് മാത്യു അവർകൾ ആയിരുന്നു. കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ തുടങ്ങി കാസർഗോഡ് ജില്ലയിലെ ഭീമനടിയിൽ സമാപിച്ച സുവിശേഷ സന്ദേശ റാലി കടന്നുപോയ ഓരോ സ്ഥലങ്ങളിലും സത്യസുവിശേഷം പങ്ക് വയ്ക്കുവാനും, ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുവാൻ കഴിഞ്ഞു.

ഓരോ സ്ഥലത്തെ യോഗം കഴിഞ്ഞു ലഹരിക്കെതിരെ YPCA മെംബേർസ് & പാസ്റ്റേഴ്സ് ഒരുമിച്ചു പ്രതിജ്ഞ ചൊല്ലുമ്പോൾ നാട്ടുകാരും അതേറ്റു ചൊല്ലി സഹകരിച്ചത് ഞങ്ങൾക്കത് അത്ഭുതമായി. അത്രമാത്രം കേൾവിക്കാരുടെ ഉള്ളിൽ ഞങ്ങൾ വിളിച്ചു പറഞ്ഞ സന്ദേശം സ്വാധീനിച്ചു.
ഓരോ പട്ടണങ്ങളിലും തകർന്ന ഹൃദയങ്ങളെ സുഖപ്പെടുത്തുന്ന വചനം പ്രഘോഷിക്കാനും,തമ്പി അപ്പച്ചൻ പുറത്തിറങ്ങിയ ലഘുലേഖകൾ വിതരണം ചെയ്യുകയും, സ്കിറ്റുകൾ, മാജിക് ഷോ മുതലായ മീഡിയയിലൂടെയും, സുവിശേഷം അറിയിപ്പാൻ കഴിഞ്ഞുവെന്ന് പറയുന്നതിൽ അതിയായ സന്തോഷമുണ്ട്.അതുപോലെ മൂന്നു സെന്ററുകളിലെ ദൈവ ജനം ഐക്യതയോടെ ഈ യാത്രയുടെ വിജയത്തിനായി സഹകരിക്കുകയും ചെയ്തു. ബഹുജന പങ്കാളിത്വം ഈ യാത്രയിൽ ഉടനീളമുണ്ടായിരുന്നു. കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ : അജി ആന്റണി, പാസ്റ്റർ ലിജോ ജോസഫ് ,പാസ്റ്റർ മെൽവിൻ ജോയ് എന്നിവരും വിവിധയിടങ്ങളിൽ ദൈവവചനം സംസാരിച്ചൂ.

കാസർഗോഡ് നീലേശ്വരത്തു പാസ്റ്റർ ലിജോ ജോസഫ് ദൈവ വചനം സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ \”ഇവിടെ പ്രസംഗിക്കാൻ പറ്റില്ല ഇപ്പോൾ തന്നെ പ്രസംഗം നിർത്തുക\’\” എന്ന് പറഞ്ഞു എതിർപ്പുമായി മുന്നോട്ടു വരികയും അത് കാര്യമക്കാതെ ശക്തമായി അവിടെ ദൈവ വചനം സംസാരിക്കാൻ അഭിഷിക്തനെ ദൈവം ബലപ്പെടുത്തി. പയ്യന്നൂർ ടൗണിൽ നടന്ന മിനി കൺവെൻഷൻ വളരെ അനുഗ്രഹമായിരുന്നു അനേകർ ദൈവവചനം കേൾക്കുവാൻ തടിച്ചു കൂടി ആ പട്ടണത്തിലെ ആബാലവൃദ്ധം ജനങ്ങളും ശ്രെദ്ധയോടെ ദൈവവചനം കേട്ടുകൊണ്ട് ക്ഷമയോടെ നിന്നു തന്നെയുമല്ല ഈ യോഗത്തിന് ശേഷം അനേക വ്യക്തികൾ പ്രാർത്ഥന ആവിശ്യപ്പെട്ടു പരസ്യമായി മുൻപോട്ട് കടന്ന് വരികയും അവർക്കായി അഭിഷിക്തന്മാരയ പാസ്റ്റർ. അജി ആന്റണി, പാസ്റ്റർ ലിജോ ജോസഫ്, പാസ്റ്റർ മെൽവിൻ ജോയ്, പാസ്റ്റർ : റോബിൻ ജൂലിയസ് എന്നിവർ പ്രാർത്ഥിക്കുകയും ചെയ്തു..

വളരെ അധികം സന്തോഷം നൽകിയ്ത് മദ്യപാനികൾ അവരുടെ മദ്യപാന ജീവിതത്തോട് വിട പറഞ്ഞു നന്നായി ജീവിക്കാം എന്ന് തീരുമാനം എടുത്തതാണ് ഇത്ര കഷ്ട്ടപ്പാടുകൾ സഹിച്ചും ഇങ്ങനെ ഒരു പ്രോഗ്രാം കൃമീകരിച്ചതിനു ഫലമുണ്ടല്ലോ എന്ന് ഓർത്തു സന്തോഷിക്കാനും, ദൈവത്തിന് മഹത്വം കൊടുക്കാനും കഴിഞ്ഞ . ഈ യാത്രയിൽ ഉടനീളം NICOG മലബാർ റീജിയണലിലുള്ള പാസ്റ്റേഴ്സും, YPCA അംഗങ്ങളും പങ്കാളികളായി ഉണ്ടായിരുന്നു. അതുപോലെ EXCEL – ടീംമിലെ ജോബി കെ സി ഡെന്നി ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓരോ സ്ഥലത്തും തെരുവ് നാടകങ്ങളും, മാജിക് ഷോയും ഉണ്ടായിരുന്നു. ഈ ഷോകളിൽ അനേക ആളുകൾ ആകൃഷ്ടരായി തീർന്നു. മനോഹരമായ ഗാനങ്ങൾ ആലപിച്ചത് സിസ്റ്റർ : ഫെബ ലിജോ, ബ്രദർ : സ്റ്റെഫിൻ, ബ്രദർ : റിജോ എന്നിവർ ആയിരുന്നു ഈ സുവിശേഷം സന്ദേശറാലി കടന്നുപോയ ഓരോ പട്ടണങ്ങളിലും ദൈവനാമം മഹിമപ്പെട്ടു എന്നു പറയുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.. അതിനും ഞങ്ങൾ കാരണമല്ല ദൈവ കൃപയത്രേ. മൂന്നു സെന്ററിന്റെയും ഐക്യത കൂട്ടായ്മ സ്നേഹം സഹകരണം എന്നിവ വലിയ ഉണർവിനും അനുഗ്രഹത്തിനും കാരണമായി. ക്രമീകരണങ്ങൾ ഒരുക്കിയതു വൈ പി സി എ നോർത്ത് മലബാർ മിഷൻ ടീം ആണ്.

Leave A Reply

Your email address will not be published.