Ultimate magazine theme for WordPress.

നാൽപ്പതാം വാർഷിക ആഘോഷങ്ങളുമായി യു പി എഫ് യു എ ഇ

യു എ ഇയിലെ പെന്തകോസ്ത് സംഘടനകളുടെ മുത്തശിയായ യു പി എഫ് യു എ ഇ നാല്പതാം വാർഷികം ആഘോഷിക്കുന്നു. ഷാർജാ വർഷിപ്പ് സെന്ററിൽ 2022 നവംബർ 12 വൈകിട്ട് 6:30ന് ആരംഭിക്കുന്ന വാർഷികാഘോഷത്തിൽ സുപ്രസിദ്ധ ഗായകർ ഇമ്മാനുവേൽ ഹെൻട്രിയുടെയും, ശ്രുതി ജോയിയുടേയും മനോഹര ഗാനാലാപനവും, പൊതുസമ്മേളനവും നടക്കും. വാർഷികാഘോഷവേളയിൽ യു പി എഫ് യു എ ഇ-യുടെ നാളിതുവരെയുള്ള പ്രസിഡന്റ്, സെക്രട്ടറി, ട്രഷറാർ എന്നിവരെ ആദരിക്കും. യു എ ഇ-ലെ പെന്തക്കോസ്ത് പ്രസ്ഥാനങ്ങൾക്കിടയിൽ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന യു പി എഫ് എന്നും പെന്തക്കോസ്ത് പ്രസ്ഥാനങ്ങൾക്ക് എന്നും അഭിമാനം ആണ്.

Leave A Reply

Your email address will not be published.