Ultimate magazine theme for WordPress.

തുർക്കി – സിറിയ ഭൂചലനം: മരണസംഖ്യ 1200 കടന്നു

അങ്കാറ : തുർക്കിയിലും സിറിയയിലും ഉണ്ടായ അതി ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 1200 കടന്നു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ തുർക്കിയിലെ പ്രമുഖ നഗരങ്ങളെല്ലാം തരിപ്പണമായി. തുർക്കിയിൽ മാത്രം 912 പേർ മരിച്ചായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ അറിയിച്ചു. സിറിയയിലെ സർക്കാർ നിയന്ത്രണമേഖലകളിൽ 326 പേർ മരിച്ചതായാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. തുർക്കി ഗാസിയാതപ് നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 20 ലക്ഷം ആളുകളാണ് ഇവിടെ താമസിക്കുന്നത്.സിറിയയിലെ ആഭ്യന്തര കലാപത്തിൽ നിന്ന് രക്ഷതേടിയെത്തിയ അഭയാർഥികളുടെ താവളമായിരുന്നു ഇവിടം. ആളുകൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ദുരന്തമുണ്ടായത്.ഭൂചലനത്തിൽ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ഇപ്പോഴും നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ വീണ്ടും ഉയരുമെന്നാണ് റിപ്പോർട്ടുകൾ.

Leave A Reply

Your email address will not be published.