രാജ്യത്ത് ഇ-പാസ്‌പോർട്ടുകൾ ഉടൻ പുറത്തിറക്കും
ന്യൂഡൽഹി:അന്താരാഷ്‌ട്ര യാത്രകൾ സുഗമമാക്കുകയും ഐഡന്റിറ്റി മോഷണത്തിൽ നിന്നുള്ള സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്ന ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കാൻ ഇന്ത്യൻ സർക്കാർ ശ്രമിക്കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. അന്താരാഷ്ട്ര യാത്ര സുഗമമാക്കാനും ഐഡന്റിറ്റി മോഷണത്തിൽ നിന്ന് സംരക്ഷിക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു. ജൂൺ 24 ന് പാസ്‌പോർട്ട് സേവാ ദിവസിൽ സംസാരിക്കവെ, പൗരന്മാർക്കു പൊതുസേവനം വർദ്ധിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമം ഡോ.ജയ്‌ശങ്കർ ആവർത്തിച്ചു. പാസ്‌പോർട്ട് സേവാ പ്രോഗ്രാം (PSP) പൗരന്മാർക്ക് മെച്ചപ്പെട്ട പാസ്‌പോർട്ട് സേവനങ്ങൾ നൽകുന്നതിനു PSP V2.0 ന്റെ മെച്ചപ്പെടുത്തിയതും നവീകരിച്ചതുമായ പതിപ്പ് ആരംഭിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യൻ പൗരന്മാർക്കായി ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കാനും മന്ത്രാലയം പ്രവർത്തിക്കുന്നു.