Ultimate magazine theme for WordPress.

ഡല്‍ഹിയില്‍ ഡീസല്‍ ഉപയോഗം നിരോധിക്കും

ഡല്‍ഹിയില്‍ വ്യാവസായിക ഉപയോഗം അടക്കം ഡീസല്‍ ഉപയോഗം അടുത്തവര്‍ഷം ആദ്യം മുതല്‍ പൂര്‍ണമായും നിരോധിക്കും. 2023 ജനുവരി ഒന്ന് മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരിക.
പൂര്‍ണമായും ഡീസല്‍ ഉപയോഗം തടയും. രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ ഗുണനിലവാരം സംരക്ഷിക്കാന്‍ നിയോഗിച്ച സമിതിയുടേതാണ് തീരുമാനം. ഡല്‍ഹിയിലെ അന്തരീക്ഷ മാലിന്യ വിഷയം അതീവ രൂക്ഷം ആകാതിരിക്കാന്‍ ഡീസല്‍ നിരോധനം അനിവാര്യമെന്ന് സമിതി വിലയിരുത്തി. ഡല്‍ഹിയിലേതിന് സമാനമായി പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച ഛണ്ഡീഗഡ്ന്റെ നീക്കം നിരോധിക്കണമെന്ന് കിരണ്‍ ഖേര്‍ എംപി ആവശ്യപ്പെട്ടു. ഛണ്ഡീഗഡില്‍ അന്തരീക്ഷ മലിനീകരണം ഡല്‍ഹിയേക്കാള്‍ ഭേദമാണെന്നും നിലവില്‍ ഡല്‍ഹി പാറ്റേണ്‍ കൈക്കൊള്ളേണ്ട സാഹചര്യമില്ലെന്നും കിരണ്‍ ഖേര്‍ ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.