Ultimate magazine theme for WordPress.

പള്ളി നശീകരണം ; അന്തരീക്ഷത്തെ വിഘടിപ്പിക്കുന്ന തരത്തിലുള്ള കിംവദന്തികൾ പ്രചരിപ്പിക്കരുത് ഫാദർ ജോൺ പോൾ

ചണ്ഡീഗഡ്: പഞ്ചാബിലെ പള്ളിക്ക് നേരെയുള്ള ആക്രമണം മോഷ്ടാക്കളുടെ സൃഷ്ടിയാകാമെന്ന തീരുമാനത്തിൽ കേസ് എത്തി നിക്കുന്ന സാഹചര്യത്തിൽ അഭ്യൂഹങ്ങൾ തള്ളി ക്രൈസ്തവ പുരോഹിതൻ. സെപ്തംബർ 29 ന് രാവിലെ ജലന്ധർ ജില്ലയിലെ നാദൻപൂർ ഗ്രാമത്തിലെ കത്തോലിക്കാ പള്ളിയുടെ ജനലിൽ നിന്ന് ഫൈബർഗ്ലാസ് ഷീറ്റ് നഷ്ടപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ മാസം തർൺ തരൺ ജില്ലയിലെ പള്ളിയിൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ച സംഭവത്തിന് സമാനമാണ് ഈ സംഭവം, എന്നാൽ ഈ രണ്ടു സംഭവങ്ങളും മോഷണത്തിനിടയിൽ ഉണ്ടായതാകാം എന്ന് പള്ളിയുടെ ചുമതലയുള്ള ഫാദർ ജോൺ പോൾ വ്യക്തമാക്കി. ദയവായി സമീപ കാലത്തെ മുൻ സംഭവങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക, ഫാദർ പോൾ പറഞ്ഞു.
ജലന്ധർ രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ആഗ്‌നെലോ റൂഫിനോ ഗ്രേഷ്യസ്, വൈദികരെയും കന്യാസ്ത്രീകളെയും അല്മായരെയും അഭിസംബോധന ചെയ്‌ത കത്തിൽ, അന്തരീക്ഷത്തെ വിഘടിപ്പിക്കുന്ന തരത്തിലുള്ള കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും പകരം സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഫാദർ ആവശ്യപ്പെട്ടു . ഇതുവരെ പരാതിയൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കിംവദന്തികൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്നും സീനിയർ പോലീസ് സൂപ്രണ്ട് സ്വരൺദീപ് സിംഗ് പറഞ്ഞു.

1 Comment
  1. sklep internetowy says

    Wow, awesome weblog format! How long have you ever been running a blog for?

    you made blogging glance easy. The full glance of your web site is wonderful, as well as the content material!
    You can see similar here sklep internetowy

Leave A Reply

Your email address will not be published.