ന്യൂയോർക്ക് : കഴിഞ്ഞ 20 വർഷത്തിനിടെ ലോകമെമ്പാടും ഭൗതിക വികസനത്തിലും ദാരിദ്ര്യ ലഘൂകരണത്തിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടും പല പ്രദേശങ്ങളിലും ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ കടുത്ത അടിച്ചമർത്തലുകളും പീഡനങ്ങളും നേരിടുന്നതായി റിപ്പോർട്ടുകൾ. ദശലക്ഷക്കണക്കിന് ആളുകൾ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് മോചിതരായെന്നും ശുദ്ധജലം, വൈദ്യുതി, അടിസ്ഥാന ആരോഗ്യ സംരക്ഷണം എന്നിവയുടെ ലഭ്യത വർധിച്ചുവെന്നും അന്താരാഷ്ട്ര ഏജൻസികൾ സ്ഥിരീകരിക്കുന്നുണ്ട്.
വികസനത്തിന്റെ കാര്യത്തിൽ ലോകം മുന്നോട്ട് പോകുമ്പോഴും പല പ്രദേശങ്ങളിലും ക്രിസ്ത്യാനികൾക്ക് നേരെയുള്ള പീഡനം, നിയമപരമായ നിയന്ത്രണങ്ങൾ, സാമൂഹിക വിദ്വേഷം, അക്രമം എന്നിവ വർദ്ധിച്ചുവരുന്നത് വലിയ വൈരുദ്ധ്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സാമ്പത്തിക വളർച്ചയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതും മാത്രം മനഃസ്സാക്ഷി സ്വാതന്ത്ര്യമോ മതപരമായ അവകാശങ്ങളോ ന്യൂനപക്ഷ വിശ്വാസങ്ങൾക്കുള്ള സംരക്ഷണമോ ഉറപ്പ് നൽകുന്നില്ല എന്ന വസ്തുതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.

Comments are closed.