ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ആധുനിക അടിമത്തത്തിൽ കഴിഞ്ഞിരുന്ന മൂന്ന് ക്രിസ്ത്യൻ കുടുംബങ്ങളെ അർജന്റീനിയൻ മിഷനറി വൈദികന്റെയും ഒരു യുവസഹായിയുടെയും ഇടപെടലിലൂടെ മോചിപ്പിച്ചു. ഈ വർഷം മാത്രം 110-ലധികം ക്രിസ്ത്യാനികളെയാണ് ഫാദർ റിക്കോയും ഡിയാഗോയും ചേർന്ന് മോചിപ്പിച്ചത്.
ആർജന്റീനയിലെ ഓർഡർ ഓഫ് സെന്റ് ഏലിയാസ് സഭാംഗമായ ഫാദർ റിക്കോ, ഡിയാഗോ എന്ന യുവസഹായിക്കൊപ്പം പാകിസ്ഥാനിലെത്തിയാണ് പാക്സ് എന്ന പേരിൽ ദൗത്യം ആരംഭിച്ചത്. സമാധാനം എന്നും പാകിസ്ഥാൻ ക്രിസ്തുമതം എന്നും അർത്ഥം വരുന്ന ഈ ദൗത്യം കടക്കെണിയിൽ അടിമകളാക്കപ്പെടുന്ന ക്രിസ്ത്യാനികളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഞങ്ങളുടെ സഹായികളുടെ പിന്തുണയും പ്രാർത്ഥനകളും കാരണം മൂന്ന് കുടുംബങ്ങളിലെ 11 പേരെ അടിമത്തത്തിൽ നിന്ന് രക്ഷിക്കാൻ സാധിച്ചു എന്ന് ഫാദർ റിക്കോ പറഞ്ഞു.

Comments are closed.