Ultimate magazine theme for WordPress.

നിയമങ്ങൾ കടുപ്പിച്ചു: യു.കെയിൽ സ്ഥിരതാമസം നേടാൻ ഇനി 10 വർഷം വേണം

യുകെ : നിയമപരമായി യുകെയിൽ എത്തിയ കുടിയേറ്റക്കാർക്ക് സ്ഥിരതാമസം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ബ്രിട്ടീഷ് സർക്കാർ സമൂലമായ മാറ്റങ്ങൾ വരുത്തി. സ്ഥിരതാമസം നേടാനുള്ള അവകാശം ഇനി സമ്പാദിക്കണം എന്ന നയമാണ് പുതിയ നിയമത്തിലൂടെ നടപ്പാക്കുന്നത്.

ഇതിന്റെ ഭാഗമായി മിക്ക നിയമപരമായ കുടിയേറ്റക്കാർക്കും 5 വർഷം കൊണ്ട് ലഭിച്ചിരുന്ന സ്ഥിരതാമസത്തിനുള്ള അടിസ്ഥാന യോഗ്യതാ കാലയളവ് 10 വർഷമായി വർദ്ധിപ്പിച്ചു. കേവലം കാലാവധി പൂർത്തിയാക്കൽ എന്നതിന് പകരം ഇനിമുതൽ യുകെയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവന, സാമൂഹികമായുള്ള ഇഴുകിച്ചേരൽ, നിയമങ്ങളോടുള്ള വിധേയത്വം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഐ എൽ ആർ അനുവദിക്കുക.

Sharjah city AG

Comments are closed.