Ultimate magazine theme for WordPress.

ദൈവം തന്ന സമ്പത്ത് തിരികെ ഏല്പിച്ച് ‘ഹോബി ലോബി ‘ സ്ഥാപകൻ ഡേവിഡ് ഗ്രീൻ

ഒക്കലഹോമ : പതിവുരീതിയിൽ നിന്നു വഴിമാറി സമ്പത്തിൻ്റെ ഉടമസ്ഥത ദൈവത്തിനു കൈമാറി അപൂർവ്വ മാതൃകയാവുകയാണ് ഡേവിഡ് ഗ്രീൻ എന്ന അമേരിക്കൻ വ്യവസായി. അമേരിക്കയിലെ പ്രസിദ്ധമായ ഹോബി ലോബി റീടെയിൽ വ്യവസായത്തിൻ്റെ സ്ഥാപകനും സിഇഒയും ആയ ഡേവിഡ് ഗ്രീൻ ഒരു സുവിശേഷ പ്രഭാഷകൻ്റെ മകനാണ്. 43,000 ത്തിൽ പരം ജീവനക്കാരാണ് ഹോബിലോബിയിലുള്ളത്. ജീവനക്കാർക്ക് ആരാധനയ്ക്ക് അവസരം ഉണ്ടാകുവാൻ ഞായറാഴ്ച എല്ലാ സ്റ്റോറുകളും അടച്ചിടും. സുവിശേഷ പ്രവർത്തനങ്ങൾക്കും ഇവാഞ്ചലിക്കൽ സംഘടനകൾക്കും സാമ്പത്തിക സഹായം ചെയ്യുന്ന ഡേവിഡ് ഗ്രീനിൻ്റെ ഉടമസ്ഥതയിൽ 47 സംസ്ഥാനങ്ങളിലായി ആയിരത്തോളം റീട്ടെയിൽ സ്റ്റോറുകൾ ഉണ്ട്. സ്റ്റോറുകളോട് ചേർന്ന് മാർഡൈൽ എന്ന ബൈബിൾ സ്റ്റോറുകളും പ്രവർത്തിക്കുന്നു. വാഷിംഗ്ടൺ ഡിസിയിലെ ബൈബിൾ മ്യൂസിയത്തിന് 500 മില്യൻ യുഎസ് ഡോളർ ആണ് ഡേവിഡ് ഗ്രീൻ സാമ്പത്തിക സഹായം നൽകിയത്. സമ്പത്തിനെക്കാൾ ദൈവത്തെ തിരഞ്ഞെടുക്കുന്നു എന്നാണ് ഡേവിഡ് ഗ്രീൻ മാധ്യമങ്ങളോടു പറഞ്ഞത്. ദൈവമാണ് തൻ്റെ വ്യവസായത്തിൻ്റെ ഉടമസ്ഥൻ, താൻ ഒരു കാര്യവിചാരകൻ മാത്രമാണ്. അത് മക്കൾക്കും കൊച്ചുമക്കൾക്കും കൈമാറുന്നത് അവിശ്വസ്തതയാണ്. ദൈവത്തിൻ്റെ ഉടമസ്ഥതയിലുള്ളത് ദൈവകരങ്ങളിൽ ഏൽപ്പിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഡേവിഡ് ഗ്രീനിൻ്റെ ഹോബി ലോബിക്ക് 14 ബില്യൺ യുഎസ് ഡോളറിൻ്റെ ആസ്തിയാണുള്ളത്. സമ്പത്ത് ഒരു ശാപമാണ് അതുകൊണ്ട് കമ്പനിയുടെ ഉടമയാകാൻ അല്ല കാര്യവിചാരകനാകാനാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. തൻ്റെ തീരുമാനത്തെ ഫ്രാങ്ക്ളിൻ ഗ്രഹാം തുടങ്ങി പ്രമുഖ സുവിശേഷകർ പ്രശംസിച്ചു.

Leave A Reply

Your email address will not be published.