ക്രൈസ്തവർക്ക് സുരക്ഷയാണ് വേണ്ടത്: ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ

0 214

കടുണ: അസമാധാനവും അരക്ഷിതാവസ്ഥയുമാണെന്ന് ക്രൈസ്തവരെ അലട്ടുന്നതെന്നു നൈജീരിയന്‍ സംഘടനയായ \’ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ\’. ഭൂരിഭാഗം ക്രൈസ്തവരും തങ്ങളുടെ സമ്പാദ്യം മുഴുവനും ബന്ദികളാക്കപ്പെട്ട പ്രിയപ്പെട്ടവരുടെ മോചനത്തിനായി ചെലവഴിച്ചത് വിശുദ്ധ നാട്ടിലേക്കുള്ള തീര്‍ത്ഥാടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നു സംഘടന പറയുന്നു.
തീര്‍ത്ഥാടനം ഇപ്പോള്‍ തങ്ങളുടെ പരിഗണനയില്‍ ഇല്ല. ജനങ്ങളെ എങ്ങനെ സുരക്ഷിതരാക്കാമെന്നതിനും, എങ്ങനെ സമാധാനത്തോടെ ജീവിക്കാമെന്നതിനുമാണ് ഇപ്പോള്‍ തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും സിഎഎന്‍ ചെയര്‍മാന്‍ റവ. ജോണ്‍ ജോസഫ് ഹയ്യാബ് പറഞ്ഞു
സമാധാനം പുനഃസ്ഥാപിക്കുവാന്‍ എങ്ങനെ സഹകരിച്ച് പ്രവര്‍ത്തിക്കാമെന്നതിനെ കുറിച്ചാണ് ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധയെന്നും റവ. ജോണ്‍ ജോസഫ് പറഞ്ഞു. അരക്ഷിതാവസ്ഥ കാരണം ജനങ്ങള്‍ ഭീതിയിലാണെന്ന് പറഞ്ഞ അദ്ദേഹം ഇതിനെതിരെ എല്ലാ ഏജന്‍സികളും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ദേവാലയങ്ങളില്‍ നിന്നും വരുന്ന നേര്‍ച്ച പണം മുഴുവന്‍ കൊള്ളക്കാര്‍ക്ക് മോചനദ്രവ്യമായി നല്‍കി കഴിഞ്ഞുവെന്നും റവ. ജോണ്‍ ജോസഫ് പറഞ്ഞു.

Leave A Reply

Your email address will not be published.