കർണാടകത്തിൽകുരിശുകൾ സർക്കാർ പൊളിച്ചു നീക്കി.
ചിക്കബല്ലാപ്പൂർ(കര്ണാടക)::അനധികൃതമായി സ്ഥാപിച്ചു എന്ന് അവകാശപ്പെട്ട്,കർണ്ണാടകയിലെ പ്രാദേശിക അധികാരികൾ ചിക്കബലാപൂരിൽഗേറഹള്ളി കുന്നിൻമുകളിൽ നിന്ന് 15 ഓളം
കുരിശുകൾ നീക്കം ചെയ്തു. പ്രദേശത്തുള്ള സെന്റ്
ജോസഫ് ചർച്ചിന്റെ മേൽനോട്ടത്തിൽ സ്ഥാപിച്ച ഇവ ആവശ്യമായ സർക്കാർ അനുമതിയില്ലാതെ നിർമ്മിച്ചു എന്നുകണ്ടെത്തിയതിനാൽ കർണ്ണാടക ഹൈക്കോടതിവിധിയ്ക്കനുസരിച്ച് റവന്യൂ അധികാരികളുടെ
നേതൃത്വത്തിൽ 300 ഓളം പോലീസുകാരുടെ സംഘമാണ്
കൃത്യം നിർവ്വഹിച്ചത്.
ആർച്ച് ബിഷപ്പ് മച്ചാഡോയുടെ വാക്കുകളിൽ,“പൊളിക്കുന്നത് മതപരമായ അസഹിഷ്ണുതയുടെ പ്രവർത്തനമായിരുന്നു.ഗവൺമെന്റ് യാതൊരു മുന്നറിയിപ്പും നൽകാതെ ഏകപക്ഷീയമായി നടപടിയെടുത്തു; കഴിഞ്ഞ 50 ഓളം വർഷങ്ങളിലായി സ്ഥാപിക്കപ്പെട്ട ഈ കുരിശുകൾ ‘കുരിശിന്റെ പാത’ തീർത്ഥാടനസ്ഥാനമായി- പ്രത്യേകാൽനോമ്പു കാലങ്ങളിൽ- അനേകരാൽസന്ദർശിക്കപ്പെട്ടിരുന്നു. മറ്റുമത വിശ്വാസികളും തീർത്ഥാടനത്തിനും പ്രാർത്ഥനയ്ക്കുമെത്തിയിരുന്ന ഈ
സ്ഥലത്തെപ്പറ്റി തദ്ദേശവാസകളിൽനിന്ന്എതിർപ്പുകളൊന്നുമുണ്ടായിരുന്നില്ല. മാത്രമല്ല ഇത് പൊളിക്കാനെത്തിയവർ കോടതി വിധിയുണ്ട് എന്ന്
പറഞ്ഞുവെങ്കിലും അങ്ങനെ ഏതെങ്കിലും രേഖകൾ ഞങ്ങളെ
കാണിച്ചിരുന്നില്ല.”ഇതിനെതിരെ പരാതിപ്പെടുവാൻ അദ്ദേഹം
താൽപര്യപ്പെടുന്നുവെങ്കിലും കുരിശുകളുടെസ്ഥാപനവുമായി ബന്ധപ്പെട്ടു ആവശ്യമായ രേഖകൾ കണ്ടെത്താൻ പ്രയാസമാണെന്ന് അദ്ദേഹം സമ്മതിക്കുന്നു. അതേസമയം, “സമാധാനം, പ്രാർത്ഥന, ശാന്തത” എന്നിവയ്ക്കായി അദ്ദേഹം അഭ്യർത്ഥിച്ചു.
പ്രാദേശികവും ദേശീയവും അന്തർദ്ദേശീയവുമായി ക്രൈസ്തവ നേതാക്കളുംപ്രസ്ഥാനങ്ങളും ഈ വിഷയത്തിൽ തങ്ങളുടെ പ്രതിഷേധം
അറിയിച്ചു കൊണ്ടിരിക്കുന്നു