Ultimate magazine theme for WordPress.

വേദ,പുരാണങ്ങളിലെ അറിവിന് വിദ്യാർത്ഥികൾക്ക് ക്രെഡിറ്റ്; മാർഗനിർദേശം പുറത്തിറക്കി യുജിസി

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് മാത്രമാണ് ഇതുവരെ ക്രെഡിറ്റ് സമ്പ്രദായം പിന്തുടരുന്നത്

ന്യൂ ഡെൽഹി:വേദങ്ങളും പുരാണങ്ങളും ഉൾപ്പടെയുള്ള ഇന്ത്യൻ വൈജ്ഞാനിക സമ്പ്രദായത്തിലെ പ്രത്യേക അറിവിന് വിദ്യാർത്ഥികൾക്ക് ക്രെഡിറ്റ് നേടാൻ കഴിയുമെന്ന് യുജിസി റിപ്പോർട്ട്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) പുറത്തിറക്കിയ നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്കിന്റെ (എൻസിആർഎഫ്) അന്തിമ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് മാത്രമാണ് ഇതുവരെ ക്രെഡിറ്റ് സമ്പ്രദായം പിന്തുടരുന്നത്. പുതിയ മാർഗനിർദേശങ്ങളോടെ മുഴുവൻ സ്കൂൾ വിദ്യാഭ്യാസവും ആദ്യമായി ക്രെഡിറ്റുകളുടെ പരിധിയിൽ വരും. സ്കൂൾ വിദ്യാഭ്യാസത്തിന് പുറമെ സ്കിൽ ആൻഡ് വൊക്കേഷണൽ വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ഇത് നിലവിൽ വരും. ഓൺലൈൻ , ഡിജിറ്റൽ പഠനങ്ങൾക്കും ഇത് ബാധകമാണ്. ക്രെഡിറ്റ് നേടാനായി 18 പ്രധാന \”വിദ്യ\”കൾ അല്ലെങ്കിൽ സൈദ്ധാന്തിക വിഷയങ്ങൾ എന്നിവക്കൊപ്പം 64 കലകൾ, അപ്ലൈഡ് സയൻസസ്, കരകൗശല വിദ്യകൾ തുടങ്ങിയവയും കഴിഞ്ഞ ദിവസം പുറത്തിറക്കിയ എൻ‌സി‌ആർ‌എഫ് രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയിലൂടെ സ്കൂൾ വിദ്യാഭ്യസത്തിൽ ക്രെഡിറ്റുകൾ സ്വന്തമാക്കാം. 2022 ഒക്ടോബറിൽ പുറത്തിറക്കിയ രേഖയുടെ ഡ്രാഫ്റ്റിൽ ഈ വ്യവസ്ഥകൾ ഉണ്ടായിരുന്നില്ല. ദേശീയ, അന്തർദേശീയ തലത്തിൽ നേട്ടങ്ങളുണ്ടാക്കുന്ന വിദ്യാർത്ഥികൾക്ക് ക്രെഡിറ്റുകൾ നേടാൻ കഴിയുന്ന ആറ് മേഖലകളിൽ ഒന്നാണ് ഇന്ത്യൻ വൈജ്ഞാനിക സമ്പ്രദായത്തിലെ പ്രത്യേക വൈദഗ്ദ്ധ്യം. ബാക്കിയുള്ളവ കളികൾ,കായിക വിനോദങ്ങൾ , കലാപരിപാടികൾ , കരകൗശലം,സാമൂഹ്യ പ്രവർത്തനങ്ങൾ, പ്രത്യേക കണ്ടുപിടുത്തങ്ങൾ എന്നിവയാണ്.

എൻസിആർഎഫ് പ്രകാരം നാല് വേദങ്ങൾ ഉൾപ്പെടെ 18 വിദ്യകളിലെ അറിവ്, നാല് അനുബന്ധ വേദങ്ങൾ (ആയുർവേദം-വൈദ്യം, ധനുർവേദം – ആയുധം, ഗന്ധർവ്വേദം-സംഗീതം, ശിൽപം – വാസ്തുവിദ്യ), പുരാണ, ന്യായം, മീമാംസ , ധർമ്മശാസ്ത്രം, വേദാംഗ, ആറ് സഹായ വ്യാകരണ ശാസ്ത്രങ്ങൾ, സ്വരസൂചകം, ഗ്രാമർ , മീറ്റർ, ജ്യോതിശാസ്ത്രം, ആചാരം, തത്വശാസ്ത്രം എന്നിവ ക്രെഡിറ്റുകൾ സ്വന്തമാക്കാനുള്ള ആധാരമാക്കാം.ക്രെഡിറ്റുകളായി കണക്കാക്കാവുന്ന 18 വിദ്യകളിലെ പ്രത്യേക നേട്ടങ്ങൾ പത്മ അല്ലെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന മറ്റ് അവാർഡുകൾക്കോ പരിഗണിക്കാം. പ്രസ്തുത ക്രെഡിറ്റ് സിസ്റ്റം സ്വീകരിക്കാനായി സ്കൂളുകൾ ,കോളേജുകൾ , യൂണിവേഴ്സിറ്റികൾ തുടങ്ങിയവയ്ക്കായുള്ള മാർഗനിർദേശങ്ങളാണ് അന്തിമറിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Leave A Reply

Your email address will not be published.