യുഎസ് :. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപരോധം നിലവിൽ വന്ന് തൊട്ടടുത്ത ദിവസം തന്നെ, ഇറാനിൽ നിന്നുള്ള രണ്ട് എണ്ണക്കപ്പലുകൾ അമേരിക്കൻ പടക്കപ്പൽ തടഞ്ഞു. ചാബഹാർ തുറമുഖത്ത് നിന്ന് ഒമാൻ ഉൾക്കടലിലേക്ക് തിരിച്ച കപ്പലുകളെയാണ് യുഎസ് ഡിസ്ട്രോയർ തടഞ്ഞത്. റേഡിയോ സന്ദേശത്തിലൂടെ കപ്പലുകളോട് ഉടൻ തിരികെ പോകാൻ അമേരിക്കൻ സൈന്യം കർശന നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ.
അമേരിക്കൻ ബ്ലോക്കേഡ് നിലവിൽ വന്നതോടെ ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തിലേക്കാണ് യുഎസ് നീങ്ങുന്നത്. കടലിലെ ഈ പുതിയ സൈനിക ഇടപെടൽ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നുണ്ട്. ഹോർമുസ് കടലിടുക്കിലെ ഈ പ്രതിസന്ധി ലോകത്തെ ഇന്ധനവിലയെയും കപ്പൽ ഗതാഗതത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ആഗോള ഭക്ഷ്യക്ഷാമ ഭീഷണി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ, ഇന്ധന വിപണിയിലെ ഈ പുതിയ ചലനങ്ങൾ ഏറെ നിർണ്ണായകമാണ്.

Comments are closed.