ഡൽഹി : വെസ്റ്റ് ഡൽഹിയിലുള്ള പെന്തെക്കോസ്തു സഭകളുടെ സംയുക്ത വേദിയായ വെസ്റ്റ് ഡൽഹി പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പിന്റെ (WDPF) ആഭിമുഖ്യത്തിൽ നടന്ന ഏകദിന മിഷൻ കോൺഫറൻസ് വലിയ ആവേശമായി. ഏപ്രിൽ 14 ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ ദ്വാരക മോഡിലിലുള്ള ഗ്ലോറി റിവൈവൽ ജനറേഷൻ ചർച്ചിലായിരുന്നു ഈ ഒത്തുചേരൽ. “ശക്തിയാൽ നിറയുക” എന്ന ഉന്നതമായ ചിന്താവിഷയത്തിലൂന്നിയാണ് പരിപാടികൾ നടന്നത്.
ഡോ. എബി പി മാത്യു മിഷൻ സന്ദേശം നൽകിയപ്പോൾ, പാസ്റ്റർ റെജിത് എബ്രഹാം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ ഐസക് വി ജോൺ, ദിനേഷ് കുഞ്ഞുമോൻ എന്നിവർ വിവിധ സെഷനുകളിൽ അധ്യക്ഷത വഹിച്ചു പ്രസിഡന്റ് പാസ്റ്റർ അജി മാത്യു, സെക്രട്ടറി ബ്രദർ സാബു മത്തായി, ട്രഷറർ ബ്രദർ സജി പി എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ മികച്ച ക്രമീകരണങ്ങൾ നടത്തിയത്. ലോകകാര്യങ്ങൾക്കിടയിൽ ഇത്തരം ആത്മീയ കൂട്ടായ്മകൾ ഏവർക്കും വലിയ പ്രത്യാശയാണ് പകരുന്നത്.

Comments are closed.