ന്യൂയോർക്ക് : ചൊവ്വയിലേക്ക് രണ്ട് വർഷത്തിനുള്ളിൽ അഞ്ച് ആളില്ലാ സ്റ്റാർഷിപ്പ് അയയ്ക്കുമെന്ന് ഇലോൺ മസ്ക്. സ്പേസ് എക്സ് ഈ മാസം ആദ്യം സമൂഹ മാധ്യമങ്ങളിലൂടെയാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്.
ആദ്യം അയയ്ക്കുന്ന അഞ്ച് ആളില്ലാ സ്റ്റാർ ഷിപ്പുകൾ സുരക്ഷിതമായി ലാൻഡ് ചെയ്താൽ ക്രൂവിനെ ഉൾപ്പെടുത്തിയുള്ള പദ്ധതി നാലു വർഷത്തിനുള്ളിൽ ആരംഭിക്കാമെന്നാണ് മസ്കിന്റെ പ്രതീക്ഷ. എന്നാൽ ആദ്യ ഘട്ടത്തിൽ പ്രതിസന്ധികൾ നേരിട്ടാൽ ചൊവ്വയിലേക്ക് ക്രൂവിനെ അയയ്ക്കുന്ന പദ്ധതി രണ്ടു വർഷത്തേക്ക് കൂടെ നീട്ടി വയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Comments are closed.