Ultimate magazine theme for WordPress.

ലഹരി മുക്ത കേരളത്തിനായി കലാലയങ്ങൾ ;മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം: ലഹരി മുക്ത കേരളത്തിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ചിട്ടുള്ള ബോധവത്ക്കരണ പരിപാടികൾക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ കലാലയങ്ങളിലും ഒക്ടോബർ ആറിന് തുടക്കമാവുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ ആറിന് രാവിലെ ഒമ്പതര മണിക്ക് ഓൺലൈനിൽ നിർവ്വഹിക്കും. ഉദ്‌ഘാടനം എല്ലാ ക്യാമ്പസുകളിലും തത്സമയ സംപ്രേഷണം ചെയ്യും.
സംസ്ഥാനതല ഉദ്‌ഘാടനത്തിനു ശേഷം ലഹരിമുക്ത കേരളത്തിനായി കലാലയങ്ങളെ അണിനിരത്തുന്നതിനുള്ള വിമുക്തി സന്ദേശം മന്ത്രി ഡോ. ആർ. ബിന്ദു തൃശൂർ ശ്രീകേരളവർമ്മ കോളേജ് ക്യാമ്പസിൽ നിർവ്വഹിക്കും.

Leave A Reply

Your email address will not be published.