ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കർണാടക സ്റ്റേറ്റ് YPEയുടെ ആഭിമുഖ്യത്തിൽ പ്രഥമ ചർച്ച് ഗോഡ് ക്രിക്കറ്റ് ലീഗ് (CGCL) സീസൺ 1 സംഘടിപ്പിക്കുന്നു. 2026 ഒക്ടോബർ 10-ന് ഈഗിൽട്ടൺ സ്പോർട്സ് പാർക്ക് ആൻഡ് ക്രിക്കറ്റ് അക്കാദമിയിലാണ് മത്സരങ്ങൾ നടക്കുന്നത്.
“ഒരു വിശ്വാസം, ഒരു ടീം, ഒരു വിജയം” (One Faith, One Team, One Victory) എന്ന പ്രമേയത്തിലാണ് ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത്. കളിക്കളത്തിലും ജീവിതത്തിലും വിശ്വാസം കാത്തുസൂക്ഷിക്കുക, അതിരുകൾക്കപ്പുറം ഐക്യം വളർത്തുക, ആവേശത്തോടെയും ലക്ഷ്യബോധത്തോടെയും കളിക്കുക എന്നിവയാണ് ഈ ലീഗിലൂടെ മുന്നോട്ടുവയ്ക്കുന്ന സന്ദേശങ്ങൾ.
കൂടുതൽ വിവരങ്ങൾക്കും പങ്കാളിത്തത്തിനും ബന്ധപ്പെടുക: 9036147686.

Comments are closed.