Ultimate magazine theme for WordPress.

ആരാധനാലയങ്ങളുടെ നിയന്ത്രണങ്ങൾക്കെതിരെ ക്രൈസ്തവർ

തവാങ് : അരുണാചൽ പ്രദേശിൽ ബുദ്ധമതക്കാരുടെ കടുത്ത എതിർപ്പിനെത്തുടർന്ന് ക്രിസ്തീയ ദേവാലയത്തിന്റെ നിർമ്മാണം നിയമവിരുദ്ധമാണെന്ന്സർക്കാർ പ്രഖ്യാപിച്ചു.പാസ്റ്ററെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ഇതേ തുടർന്ന് സംസ്ഥാനത്തെ
ക്രൈസ്തവ വിഭാഗം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ബുദ്ധമത വിഭാഗമായ രണ്ട് പ്രാദേശിക ഗ്രൂപ്പുകൾ പരാതി നൽകിയതിനെ തുടർന്ന് 2020 ഒക്ടോബറിലാണ് ആരാധനാലയത്തിന്റെ നിർമ്മാണം അധികൃതർ തടഞ്ഞത്. അരുണാചൽ ക്രിസ്ത്യൻ ഫോറം (എസിഎഫ്) അടുത്തിടെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഈ പള്ളിയുമായി ബന്ധപ് തർക്കം സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ ക്രിസ്ത്യൻ വിഭാഗങ്ങളില പ്രതിനിധികൾ ഏകകണ്ഠമായി തീരുമാനമെടുത്തതിന് ശേഷമാണ് സംസ്ഥാന വ്യാപകമായ ബഹുജന പ്രസ്ഥാനത്തിന് തുടക്കമിട്ടത്.സമയപരിധിക്കുള്ളിൽ ക്രൈസ്തവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് എസിഎഫ് പ്രസിഡന്റ് പ്രസ്താവിച്ചു. 1999 മുതൽ തർക്ക ഭൂമിയിൽ പള്ളി നിലകൊള്ളുന്നുവെന്ന വസ്തുത ക്രിസ്ത്യാനികൾ ഉയർത്തിക്കാട്ടി, 2015 ൽ പള്ളി പണി പുനരാരംഭിച്ചെങ്കിലും ഈ ഘട്ടത്തിൽ, ഭരണാധികാരികൾ പള്ളിയോടും അധികാരികളോടും മോശമായി പെരുമാറി. കൂടാതെ ഇക്കാര്യത്തിനായി ഭൂമി അനുവദിക്കുന്നതിനുള്ള ക്രൈസ്തവ സമൂഹത്തിന്റെ അപേക്ഷയും സർക്കാർ അവഗണിച്ചു. \”ഇപ്പോഴും സർക്കാർ യുക്തിരഹിതമായ നിലയിലാണ് ഈ വിഷയത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. ഇതിനായി സർക്കാർ രൂപീകരിച്ച സമിതിയുടെ ശുപാർശകളും അംഗികരിക്കാനാകില്ല. .തവാങ്ങിലെ ക്രിസ്ത്യൻ സമൂഹത്തിന് ആറ് മാസത്തിനുള്ളിൽ പള്ളി മാറ്റി സ്ഥാപിക്കാനും സാധിക്കില്ല \”പ്രസിഡണ്ട് പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ നിയമപോരാട്ടത്തിന് തയ്യാറാണെന്നും പ്രതിഷേധക്കാർ സൂചിപ്പിച്ചു. \” ഇന്ത്യയിലെ മതസ്വാതന്ത്ര്യം സമീപ വർഷങ്ങളിൽ ക്രമാനുഗതമായി അധഃപതിച്ചിരിക്കുകയാണ്; അതിനാൽ ന്യായമായ ഒരു പരിഹാരത്തിലെത്താൻ നിയമപോരാട്ടം ആവശ്യമായി വന്നേക്കാം. ഇന്ത്യയിലെ ക്രിസ്ത്യൻ സമൂഹത്തിന് സമൂഹത്തിന്റെ നീതിക്കായി പ്രാർത്ഥിക്കാം. \” പ്രതിഷേധക്കാർ പറഞ്ഞു

Leave A Reply

Your email address will not be published.