Ultimate magazine theme for WordPress.

മാധ്യമ സെമിനാർ നാളെ ഷാർജയിൽ : എൽവിസ് ചുമ്മാർ (ജയ് ഹിന്ദ് ടിവി), സാജു മാത്യു എന്നിവർ മുഖ്യ പ്രഭാഷകർ

ഷാർജ : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 25 ശനിയാഴ്ച വൈകിട്ടു 7 മുതൽ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ മാധ്യമ സെമിനാർ നടക്കും.ജയ് ഹിന്ദ് ടിവി മിഡിൽ ഈസ്റ്റ്‌ എഡിറ്റോറിയൽ ഹെഡ് എൽവിസ് ചുമ്മാർ \’മാധ്യമങ്ങളുടെ സ്വാധീനം\’ എന്ന വിഷയത്തിലും പ്രമുഖ ക്രൈസ്തവ ഗ്രന്ഥകാരനും പ്രഭാഷകനുമായ സുവി. സാജു മാത്യു \’ക്രൈസ്തവ എഴുത്തുകാരുടെ ദൗത്യം\’ എന്ന വിഷയത്തിലും ക്ലാസ്സ്‌ നയിക്കും.
ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ രാജൻ എബ്രഹാം ഉത്ഘാടനം ചെയ്യും. ഗ്ലോബൽ മലയാളി പെന്തക്കൊസ്തു മീഡിയ അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ അധ്യക്ഷത വഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പി സി ഗ്ലെന്നി (പ്രസിഡന്റ്‌)+971503241610, ആന്റോ അലക്സ്‌ (സെക്രട്ടറി) +971504634666

Sharjah city AG

Comments are closed.