Ultimate magazine theme for WordPress.

*എത്യോപ്യയിലെ ക്രൈസ്തവ വേട്ട: പിന്തുണ പ്രഖ്യാപിച്ച് ലക്ഷക്കണക്കിന് ആളുകൾ ഒപ്പുവെക്കുന്നു*

 

അഡിസ് അബാബ: എത്യോപ്യയിലെ അർസി സോണിൽ അജ്ഞാതരുടെ ആക്രമണത്തിന് ഇരയായ ഓർത്തഡോക്സ് ക്രൈസ്തവർക്ക് പിന്തുണയുമായി അന്താരാഷ്ട്ര തലത്തിൽ ഒപ്പുശേഖരണം ശക്തമാകുന്നു. ക്രിസ്ത്യൻ പീഡന വിരുദ്ധ സംഘടനയായ ‘ഓപ്പൺ ഡോർസ്’ ആരംഭിച്ച ‘അരൈസ് ആഫ്രിക്ക’ എന്ന പെറ്റീഷനിൽ ഇതിനകം ഒരു ലക്ഷത്തിലധികം ആളുകൾ ഒപ്പുവെച്ചു കഴിഞ്ഞു.

യുകെയിൽ മാത്രം രണ്ട് ലക്ഷം ഒപ്പുകൾ ശേഖരിക്കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ഒറോമിയ മേഖലയിലെ ഈസ്റ്റ് അർസി സോണിൽ ഇക്കഴിഞ്ഞ മെയ്, ജൂൺ മാസങ്ങളിലായി ആസൂത്രിതമായ വലിയ തോതിലുള്ള ആക്രമണ പരമ്പരകളാണ് അരങ്ങേറിയത്. ഇതോടെയാണ് ദുരിതബാധിതർക്ക് ആഗോള പിന്തുണ ഉറപ്പാക്കാനായി ഈ ക്യാമ്പയിൻ ആരംഭിച്ചത്.

മേഖലയിൽ മെയ് അവസാനം ആരംഭിച്ച അക്രമസംഭവങ്ങളിൽ നിരവധി ജനങ്ങളുടെ ജീവനും സ്വത്തുക്കളuമാണ് തകർക്കപ്പെട്ടത്. നിരപരാധികളായ ക്രിസ്ത്യൻ വിശ്വാസികൾക്ക് നേരെയുണ്ടാകുന്ന ഇത്തരം ആസൂത്രിത അക്രമങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ഒപ്പുശേഖരണത്തിലൂടെ ഈ സംഘടന ആവശ്യപ്പെടുന്നുണ്ട്.

Sharjah city AG

Comments are closed.