Ultimate magazine theme for WordPress.

*ആർച്ച്ബിഷപ്പ് ബെഞ്ചമിൻ ക്വാഷി ചാഡിന്റെ പുതിയ ആംഗ്ലിക്കൻ ആർച്ച്ബിഷപ്പായി നിയമിതനായി*

 

അലക്സാണ്ട്രിയ: നൈജീരിയയിൽ നിന്നുള്ള ആർച്ച്ബിഷപ്പ് ബെഞ്ചമിൻ ക്വാഷിയെ റിപ്പബ്ലിക് ഓഫ് ചാഡിന്റെ പുതിയ ആംഗ്ലിക്കൻ ആർച്ച്ബിഷപ്പായി നിയമിച്ചതായി നോർത്ത് ആഫ്രിക്കയിലെ അലക്സാണ്ട്രിയ പ്രവിശ്യ അറിയിച്ചു. ഈജിപ്ത്, അൾജീരിയ, എത്യോപ്യ, ലിബിയ ഉൾപ്പെടെയുള്ള വടക്കൻ-ആഫ്രിക്കൻ രാജ്യങ്ങളിലെ ആംഗ്ലിക്കൻ സഭകളുടെ മേൽനോട്ട ചുമതലയുള്ള ഔദ്യോഗിക സമിതിയാണ് അലക്സാണ്ട്രിയ പ്രവിശ്യ.

നൈജീരിയയിലെ ജോസ് അതിരൂപതയിൽ 31 വർഷത്തെ സേവനത്തിന് ശേഷം 2023-ൽ വിരമിച്ച ഡോ. ക്വാഷിയെ, അദ്ദേഹത്തിന്റെ മികച്ച പ്രവർത്തന പാരമ്പര്യം കണക്കിലെടുത്താണ് സഭ ഇപ്പോൾ തിരികെ വിളിച്ചിരിക്കുന്നത്. 2019 മുതൽ 2023 വരെയുള്ള കാലയളവിൽ ഗ്ലോബൽ ആംഗ്ലിക്കൻ മൂവ്‌മെന്റിന്റെ ജനറൽ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മിഷനറി പ്രവർത്തനങ്ങളിലുള്ള ക്വാഷിയുടെ ദീർഘകാലത്തെ പരിചയസമ്പത്ത് കണക്കിലെടുക്കുമ്പോൾ ഈ പുതിയ നിയമനം ഒട്ടും അപ്രതീക്ഷിതമല്ലെന്ന് ജോസ് അതിരൂപതയിലെ തിമോത്തി ഒലോണേഡ് വ്യക്തമാക്കി. ആഫ്രിക്കൻ മേഖലയിലെ ക്രൈസ്തവ സഭകളുടെ വളർച്ചയ്ക്കും സുവിശേഷ പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിന്റെ നേതൃത്വം ഏറെ സഹായകരമാകുമെന്നും സഭാംഗങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു.

Sharjah city AG

Comments are closed.