Ultimate magazine theme for WordPress.

ഛത്തീസ്ഘട്ടിലെ ക്രൈസ്തവ പീഡനം സര്‍ക്കാരിന്റെ പരാജയം ; ക്രൈസ്തവ നേതാക്കള്‍

റായ്പൂര്‍: ഛത്തീസ്ഘട്ടിലെ കവാര്‍ത്തയില്‍ തീവ്ര ഹിന്ദുത്വവാദികള്‍ ക്രൈസ്തവ പ്രാര്‍ത്ഥനാലയം ആക്രമിച്ച് ക്രൈസ്തവരെ മര്‍ദിച്ചു. 200 ഓളം വരുന്ന മതമൗലികവാദികള്‍ കൊണ്ടഗോണ്‍ ജില്ലയിലെ ഒഡാഗോണ്‍ വില്ലേജില്‍ പ്രാര്‍ത്ഥനായോഗം നടന്നുകൊണ്ടിരിക്കെ പാസ്റ്ററുടെ വീട്ടിലേക്ക് ഇരച്ചുകയറുകയും വിശ്വാസികളെ തല്ലിചതയ്ക്കുകയുമായിരുന്നുവെന്ന് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ട് ചെയ്യുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്ന് പാസ്റ്ററെയും മറ്റൊരു വിശ്വാസിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവന്‍ ഭയന്ന് അഞ്ചോളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഒളിവില്‍പോയി.

ഛത്തീസ്ഘട്ടില്‍ ക്രൈസ്തവ പീഡനം തുടര്‍ക്കഥയാണ്. കഴിഞ്ഞ രണ്ട് ആഴ്ച്ചക്കുള്ളില്‍ വിവിധസ്ഥലങ്ങളിലായി പത്തോളം അക്രമങ്ങളാണ് ക്രൈസ്തവര്‍ക്കുനേരെ നടന്നിട്ടുള്ളത്. സംസ്ഥാന ഗവണ്‍മെന്റിന്റെ സമ്പൂര്‍ണപരാജയമാണ് ഇതെന്ന് ഛത്തീസ്ഘട്ട് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നലാല്‍ പറഞ്ഞു.
മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് മതമൗലികവാദികള്‍ അവരെ തല്ലിച്ചതച്ചത്. അതേസമയം മതമൗലികവാദികള്‍ പാവപ്പെട്ട ആദിവാസികളെ ഹിന്ദുമതം സ്വീകരിക്കുന്നതിനായി നിര്‍ബന്ധിക്കുകയാണെന്നും പന്നലാല്‍ കൂട്ടിച്ചേര്‍ത്തു. ഛത്തീസ്ഘട്ടില്‍ കോണ്‍ഗ്രസ് ഭരണകൂടമാണ് അധികാരത്തിലുള്ളതെങ്കിലും അവര്‍ മതേതരത്വം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ പരാജയം വിശ്വാസികളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ഛത്തീസ്ഘട്ടില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കോണ്‍ഗ്രസാണ് അധികാരത്തില്‍. നേരത്തെ ബിജെപി ഭരിച്ചിരുന്നസമയത്ത് അവിടെ മതപരിവര്‍ത്തന നിരോധനനിയമം നടപ്പില്‍ വരുത്തിയിരുന്നു. അവിടുത്തെ ജനസംഖ്യയില്‍ ക്രൈസ്തവര്‍ വെറും 0.7 ശതമാനം മാത്രമാണ്. അതില്‍ ഭൂരിഭാഗവും ഗോത്രവര്‍ഗക്കാരാണ്.

Leave A Reply

Your email address will not be published.