Ultimate magazine theme for WordPress.

ഷാർജയിലും ക്രിസ്ത്യൻ ലൈവ് പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഷാർജ: ക്രൈസ്തവ ലോകത്തെ പ്രമുഖ മാധ്യമ സംഘടനയായ ക്രിസ്ത്യൻ ലൈവിന്റെ യു എ ഇ കേന്ദ്രമാക്കിയുള്ള പ്രവർത്തനങ്ങളുടെ അഞ്ചാമത് മേഖല കമ്മിറ്റി ഷാർജയിൽ ആരംഭിച്ചു. പാസ്റ്റർ രാജീവ് സേവ്യർ പ്രസിഡണ്ടായും ബ്രദർ അലക്സ് സാമുവേൽ സെക്രട്ടറിയായും ബ്രദർ ജോബി ഏബ്രഹാം ട്രഷററായും ചുമതലയേറ്റു.

പാസ്റ്റർ ജോർജ് വർഗീസ് വൈസ് പ്രസിഡണ്ടായും ബ്രദർ സെബാസ്റ്റ്യൻ ആന്റണി ജോ. സെക്രട്ടറിയായും ബ്രദർ ബിജോ മാത്യു ബാബു ജോ. ട്രഷററായും ബ്രദർ ബിനു കെ പി, ബ്രദർ ജെയ്സൺ ജോസ് , ബ്രദർ ബിബി രാജൻ, ബ്രദർ റ്റോം തോമസ് എന്നിവർ മീഡിയ കോർഡിനേറ്റർമാരായും ബ്രദർ എബിൻ ഹബീബ്, ബ്രദർ ജോസഫ് വഞ്ചിപ്പുഴ, ബ്രദർ ജോസ് മാത്യു, സിസ്റ്റർ ഷൈജു ബിനു തരകൻ എന്നിവർ പ്രയർ കോർഡിനേറ്റർമാരായും
ബ്രദർ റ്റോണി യോഹന്നാൻ, ബ്രദർ ജിൻസു ജെയ്മോൻ എന്നിവർ ചാരിറ്റി കോർഡിനേറ്റർമാരായും പുതിയ കമ്മിറ്റിയിൽ പ്രവർത്തിക്കും.

ഷാർജാ വർഷിപ്പ് സെന്ററിൽ നടന്ന സമ്മേളനത്തിൽ ക്രിസ്ത്യൻ ലൈവ് മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ ബ്രദർ സന്തോഷ് അറയ്ക്കൽ ഈപ്പൻ അധ്യക്ഷത വഹിച്ചു. ബ്രദർ ബ്ലസിൻ ജോൺ മലയിൽ, ബ്രദർ അജി ജോർജ്, പാസ്റ്റർ ഷിബു മുണ്ടപ്ളാക്കൽ,പാസ്റ്റർ രാജിവ് സേവ്യർ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രമുഖ ക്രൈസ്തവ മാധ്യമ വിഭാഗമായ ക്രിസ്ത്യൻ ലൈവിന്റെ യുഎഇ ചാപ്റ്ററിന്റെ ഭാഗമായി മുമ്പ് റാസൽഖൈമ, ഉം അൽ ക്വയിൻ, ഫുജൈറ, അജ്മാൻ എന്നിവിടങ്ങളിൽ മേഖലാ കമ്മിറ്റികൾ ആരംഭിച്ചിരുന്നു. മറ്റ് എമിറേറ്റ്സുകളിലും പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണ്.

Leave A Reply

Your email address will not be published.