Ultimate magazine theme for WordPress.

CHRISREV ഉദ്ഘാടന സമ്മേളനം ഡിസംബർ 31 ന്

ആലപ്പുഴ: കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക- സാമ്പത്തിക- സാംസ്കാരിക- തൊഴിൽ മേഖലകളിലൊക്കെ പിന്നാക്കം പോകുന്ന ക്രൈസ്തവരുടെ പൊതു അവസ്ഥയെ പരിഹരിക്കുന്നതിനുള്ള ഒരു എളിയ ശ്രമം എന്ന നിലയിൽ എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി നടത്തുന്ന CHRISREV പ്രോഗ്രാം . ആലപ്പുഴ ഐ എം എസ് ധ്യാനകേന്ദ്രത്തിൽ വെച്ച് ഡിസംബർ 31 ന് ബഹുമാനപ്പെട്ട ജല വിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച് നടത്തുന്ന CHRISREV പ്രോഗ്രാമിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കുന്നു. തിരുവനന്തപുരം ഗവൺമെന്റ് സിവിൽ സർവീസ് അക്കാദമി ട്യൂട്ടർ പ്രൊഫസർ ഉമ്മൻ വർഗീസിനെ നേതൃത്വത്തിൽ ഉള്ള വിദഗ്ധ ടീം നയിക്കുന്ന ഈ കോച്ചിങ് ക്രൈസ്തവ കുട്ടികളുടെ സമഗ്രമായ വികാസം വെക്കുന്നു. ഡിസംബർ 31, ജനുവരി 1 തീയതികളിൽ നടക്കുന്ന ക്ലാസുകളിൽ ക്രൈസ്റ്റ് കോളേജ് ഡയറക്ടർ ശ്രീ ഔസേപ്പച്ചൻ ബി എസ്, തൃശ്ശൂർ സെന്റ് തോമസ് കോളേജ് പ്രൊഫസർ ഡോക്ടർ ഡയ്സൺ പാണെങ്ങാടൻ, മുൻ വിജിലൻസ് ഡയറക്ടർ ഡോക്ടർ ജേക്കബ് തോമസ് ഐപിഎസ്, ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളിലെ പ്രിൻസിപ്പൽ ആയിരുന്ന ഡോക്ടർ ജോസ് ജോസഫ്, മനശാസ്ത്രജ്ഞനായ ഡോക്ടർ സന്ദീപ്, ക്രൈസ്തവ സാമൂഹ്യ നിരീക്ഷകനായ ശ്രീ അമൽ സിറിയക്, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ട്രെയിനർ ശ്രീ അജി ജോർജ്, മനോരമ, ഡിസി ബുക്സ് എന്നിവിടങ്ങളിൽ ട്രെയിനർ ആയ ശ്രീ. സുനിൽ ജോൺ, സ്പിരിറ്റ്വൽ കൗൺസിലിങ്ങിലും ആധ്യാത്മിക ഓറിയന്റഷനിലും വിദഗ്ധനായ ഡോക്ടർ മനോജ് കെ ജി എന്നിവർ ക്ലാസുകൾ നയിക്കുന്നു. ഓരോ മാസവും രണ്ട് അവധി ദിവസം വീതം നാലുമാസം കൊണ്ട് 8 ദിവസത്തെ ട്രെയിനിങ് ആണ് കുട്ടികൾക്ക് നൽകുക. ഇംഗ്ലീഷ്, മലയാളം, ശാസ്ത്രം, സാങ്കേതിക രംഗം, ഗണിതം, ചരിത്രം, രാഷ്ട്രമീമാംസ, ഭരണഘടന, നിയമം, കൃഷി,വാണിജ്യം, വ്യവസായം, ബാങ്കിംഗ്, ഓഹരി വിപണി, നഴ്സിംഗ്, ആരോഗ്യപരിപാലനം, വ്യക്തി ശുചിത്വം, വിദേശ രംഗം, വിദേശ പഠനം, മതം, ആധ്യാത്മികത, കല, സംസ്കാരം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ മെച്ചപ്പെട്ട പരിജ്ഞാനം നേടാൻ ഈ കോഴ്സ് കുട്ടിയെ സഹായിക്കും. കൂടാതെ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ, സംവരണം, വിവിധ ദേശീയ സ്ഥാപനങ്ങളിലെ പ്രവേശനം, സ്കോളർഷിപ്പുകൾ എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണവും ക്ലാസിൽ നൽകുന്നു. ബൈബിളും സഭയും ക്രൈസ്തവ മിഷനറിമാരും രാഷ്ട്രത്തിന്റെ സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മണ്ഡലങ്ങളിൽ നൽകിയ സംഭാവനകളും കേരള ക്രൈസ്തവരുടെ ഇപ്പോഴത്തെ അവസ്ഥയെ വിലയിരുത്തുന്ന പഠനവും ക്ലാസിൽ ഉണ്ടാകും. ഈ വർക്ക് ഷോപ്പിൽ ജോയിൻ ചെയ്യാൻ ആഗ്രഹിക്കുന്ന ക്രൈസ്തവ വിദ്യാർത്ഥികളും മാതാപിതാക്കളും താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക. 9497673257, 8921467109 – കെ വി സെബാസ്റ്റ്യൻ.

Leave A Reply

Your email address will not be published.