Ultimate magazine theme for WordPress.

ഇടയ്ക്കാട് യു.സി.എഫ് ഐക്യ കൺവൻഷൻ ഇന്ന് മുതൽ

ഇടയ്ക്കാട്: ഇടയ്ക്കാട് സമീപ പ്രദേശ സഭകളുടെ സംയുക്ത വേദിയായ യു.സി.എഫ് ൻ്റെ നേതൃത്വത്തിൽ മൂന്നാമത് ഐക്യകൺവൻഷൻ ഇന്നു മുതൽ ആരംഭിക്കും. ഇടയ്ക്കാട് അസംബ്ലീസ് ഓഫ് ഗോഡ് സഭയ്ക്കു സമീപം വൈകിട്ട് ആറു മണി മുതൽ ഒൻപത് മണിവരെ . ഉത്‌ഘാടനം സൗത്തിന്ത്യ ചർച്ച് ഓഫ് ഗോഡ് മദ്ധ്യമേഖലാ ചെയർമാൻ പാസ്റ്റർ സജു ജോൺ നിർവഹിക്കും . മുഖ്യ പ്രഭാഷണം ഇവാ.ചാണ്ടപ്പിള്ള ഫിലിപ്പ് നടത്തും. പാസ്റ്റർ ഡേവിഡ് ചെറിയാൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാസ്റ്റർ റോയി ഉമ്മൻ അനുഗ്രഹ പ്രാർത്ഥന നയിക്കും. ശൂരനാട് ബ്ലെസ് വോയിസ് സംഗീത ശുശ്രുഷകൾക്കു നേതൃത്വം നല്കും.

Leave A Reply

Your email address will not be published.